Advertisment

പുതുവർഷ വരവേൽപ്പ്... (നർമ്മ കവിത) 

author-image
nidheesh kumar
New Update

publive-image

തട്ടു മുട്ട് താളം ഇടിവെട്ട് മേളം

വന്നല്ലോ വന്നല്ലോ പുതുവർഷം

ഇലക്ട്രിഫൈയിങ്ങ് പൊതുവർഷം വന്നല്ലോ

വരവായി പുതുവർഷം ആഹ്ളാദിക്കാൻ

തകർത്തു ആർമോദിക്കാൻ സഹചരെ

പുതു സൂര്യോദയം പുതുപുത്തൻ കിനാക്കൾ

പ്രണയ മണി മിഥുനങ്ങളെ ഹൃദയം നിറയെ

തേൻ തുളുമ്പും അതി മോഹന പുഷ്പ മഴയായി

തമ്മിൽ ഇഴുകി പടരാം ചൂടു ശീൽക്കാര ചുംബനങ്ങൾ

പരസ്പരം കെട്ടിപുണർന്നു പങ്കിടാമി പുതുവൽസര രാത്രിയിൽ

കണ്ണു പോത്തു സദാചാര പോലീസ് നയനങ്ങളെ

നുരച്ചു പൊങ്ങും ഷാമ്പയിൻ പകരാം നുണയാം

ആടി കുലുക്കി കുലിക്കി പാടാം തൊണ്ണ തുരപ്പൻ ഗാനം

കെട്ടിപ്പിടിയിടാ..കൂട്ടിപ്പിടിയിടാ കണ്ണേ മുത്തേ കണ്ണാളാ

ഓർമ്മകളിലെ പോയവർഷം ഇനി വലിച്ചെറിയൂ

ഇനി വരും വർഷത്തെ മാറോടുചേർത്തു കെട്ടിപ്പുണരാം

തട്ടുപൊളിപ്പൻ നൃത്തചുവടുകളുമായി വരൂ വരൂ സഹചരെ

വരും വർഷത്തെ ഒട്ടാകെ അടിപൊളിയാക്കി മാറ്റിടാം..

അയ്യോ എവിടെനിന്നോ വരുന്നല്ലോ മറ്റേതൊരു സംഘം

കണ്ണീരും കയ്യുമായി മോങ്ങി മോങ്ങി വരുന്നൊരു സംഘം

ഉണങ്ങി ഞെട്ടറ്റു വീണ ഇലകളെ നോക്കി പുച്ഛിക്കല്ലെ പച്ചിലകളെ

ഒരുനാൾ നിങ്ങളും പഴുത്തുണങ്ങി ഞെട്ടറ്റു വീഴും ഓർക്കുക

ഇന്നലെ കണ്ടവർ ഇന്നില്ല നാളെ കാണുന്നോർ എത്രകാലം

കഴിഞ്ഞ കൊല്ലങ്ങളിൽ എത്രയോപേർ കൊഴിഞ്ഞു പോയി

വരും പുതുവർഷത്തിൽ ആകുമോ നമ്മുടെയൂഴം ..

ഭൂതകാലങ്ങളെ പാഠമാക്കി ആഘോഷിക്കാം ഈ പുതുവർഷം

ഹൃദയാംഗമമായി ആശംസിക്കട്ടെ പുതു വർഷ മംഗളങ്ങൾ

Advertisment