Advertisment

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മല്‍സരം നിഷ്‌പക്ഷമാക്കാന്‍ രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍. പിസിസികള്‍ ആര്‍ക്കും പരസ്യ പിന്തുണ പ്രഖ്യാപിക്കരുതെന്ന നിര്‍ദേശം ശശി തരൂരിന് ഗുണം ചെയ്യും. മല്‍സരം തരൂരിന് മുറിവേല്‌പിക്കരുതെന്ന കരുതലുമായി രാഹുല്‍ ഗാന്ധി ?

New Update

publive-image

Advertisment

ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മല്‍സരം കനത്തതോടെ ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍. ഔദ്യോഗിക സ്ഥാനാര്‍ഥിയും വിമത സ്ഥാനാര്‍ഥിയുമെന്ന ചേരിതിരിവുണ്ടാകാതിരിക്കാന്‍ പാര്‍ട്ടി അതീവ ജാഗ്രത പിലര്‍ത്തണമെന്നാണ് രാഹുലിന്‍റെ നിര്‍ദേശം.


കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിലും പാര്‍ട്ടിക്ക് പുറത്തു പൊതുസമൂഹങ്ങള്‍ക്കിടയിലും വ്യാപക ജനപിന്തുണ നേടുന്ന ഡോ: ശശി തരൂര്‍ സജീവ മല്‍സരത്തിനിറങ്ങിയ സാഹചര്യത്തിലാണ് പോരാട്ടം അതിരു വിടാതിരിക്കാന്‍ രാഹുലിന്‍റെ കരുതല്‍.


ഇതനുസരിച്ചാണ് തെര‍ഞ്ഞെടുപ്പ് വരണാധികാരി മധുസൂദനന്‍ മിസ്‌ത്രി ഇന്ന് തെരഞ്ഞെടുപ്പിനായി ഏഴിന പെരുമാറ്റ ചട്ടം പുറത്തിറക്കിയത്. ഇതു പ്രകാരം ഒരു സ്ഥാനാര്‍ഥിക്കും പാര്‍ട്ടി ഘടകങ്ങളുടെ ഔദ്യോഗിക പിന്തുണ ഉണ്ടാകരുതെന്നും പിസിസികള്‍ സ്ഥാനാര്‍ഥിക്കായി ഔദ്യോഗിക പദവികള്‍ ദുരുപയോഗം ചെയ്യരുതെന്നുമുള്ള വരണാധികാരിയുടെ നിര്‍ദേശം രാഹുലിന്‍റെ നിര്‍ദേശ പ്രകാരമാണ്.


സ്ഥാനാര്‍ഥികള്‍ക്കെതിരെ വ്യക്തിപരമായ വിഴുപ്പലക്കലുകള്‍ പാലില്ലെന്നതുള്‍പ്പെടെ കര്‍ശന നിര്‍ദേശങ്ങളാണ് പുറത്തിറക്കിയിട്ടുള്ളത്.


പോരാട്ടം കടുത്തതാകുകയും പരാജയപ്പെടുകയും ചെയ്താല്‍ ശശി തരൂര്‍ പാര്‍ട്ടിക്കു പുറത്തു പോകുന്നതുപോലുള്ള ഒരു സാഹചര്യം ഉണ്ടാകരുതെന്ന് രാഹുല്‍ ഗാന്ധിക്ക് നിര്‍ബന്ധമുണ്ട്. നേരത്തെ ചില പിസിസികള്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പിന്തുണച്ച് പ്രമേയം പാസാക്കുന്നത് ഉള്‍പ്പെടെയുള്ള നീക്കങ്ങള്‍ക്ക് ആലോചിച്ചിരുന്നു. എന്നാല്‍ ഇത്തരം നടപടികള്‍ പെരുമാറ്റ ചട്ടത്തിലൂടെ വിലക്കിയിരിക്കുകയാണ് വരണാധികാരി.

Advertisment