Advertisment

മയൂര്‍ വിഹാര്‍ ഫേസ് -3 ഡിഎംഎ മലയാള ഭാഷാ പഠനകേന്ദ്രം ഉദ്ഘാടനം ചെയ്തു

New Update

publive-image

Advertisment

ന്യൂഡല്‍ഹി: ഡിഎംഎ മയൂര്‍ വിഹാര്‍ ഫേസ് - 3 ഏരിയയുടെ മലയാള ഭാഷ പഠനകേന്ദ്രം സെപ്റ്റംബര്‍ 12ന് 3 മണിക്ക് ഓണ്‍ലൈന്‍ ആയി ഡിഎംഎ പ്രസിഡന്‍റ് കെ രഘുനാഥ് ഉദ്ഘാടനം ചെയ്തു. ഏരിയ ചെയര്‍മാന്‍ ടി.എല്‍ മാത്യുകുട്ടി അധ്യക്ഷത വഹിച്ചു.

ഏരിയ സെക്രട്ടറി പി.കെ ലക്ഷ്മണന്‍ സ്വാഗതം പറഞ്ഞു. മുഖ്യ അതിഥി കേരള എഡ്യൂക്കേഷന്‍ സൊസൈറ്റി പ്രസിഡന്‍റ് ബാബു പണിക്കര്‍, മലയാളം മിഷന്‍ സെക്രട്ടറി എന്‍.വി ശ്രീനിവാസ്, ഡിഎംഎ ജനറല്‍ സെക്രട്ടറി സി. ചന്ദ്രന്‍, ഡിഎംഎ മലയാള പഠനകേന്ദ്രങ്ങളുടെ കോര്‍ഡിനേറ്റര്‍ രഘുനാഥന്‍ നായര്‍, ഡിഎംഎ വൈസ് പ്രസിഡന്‍റ് മണികണ്ഠന്‍ കെ.വി, മലയാളം മിഷന്‍ വൈസ് പ്രസിഡന്‍റ് കെ.ജെ ടോണി, മലയാളം മിഷന്‍ ജോയിന്‍റ് സെക്രട്ടറി കെ.എസ് അനില, മലയാളം മിഷന്‍ കോര്‍ഡിനേറ്റര്‍മാരായ കെ മുരളീധരന്‍, പ്രദീപന്‍ കണ്ടത്തില്‍ എന്നിവര്‍ പങ്കെടുത്ത് സംസാരിച്ചു.

തുടര്‍ന്ന് ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി. ഏരിയ ട്രഷറര്‍ ഗിരീഷ് കുമാറിന്‍റെ നന്ദിപ്രകടനത്തോടുകൂടി പരിപാടി അവസാനിച്ചു.

delhi news
Advertisment