Advertisment

വിമാനത്തിൽ വെച്ച് കുഞ്ഞിന് ജന്മം നൽകി മലയാളി യുവതി; എയർ ഇന്ത്യയുടെ ലണ്ടൻ-കൊച്ചി വിമാനത്തിലാണ് മലയാളി യുവതി ആൺകുഞ്ഞിന് ജന്മം നൽകിയത്

New Update

publive-image

Advertisment

ഡൽഹി : വിമാനത്തിൽ വെച്ച് കുഞ്ഞിന് ജന്മം നൽകി മലയാളി യുവതി. എയർ ഇന്ത്യയുടെ ലണ്ടൻ-കൊച്ചി വിമാനത്തിലാണ് മലയാളി യുവതി ആൺകുഞ്ഞിന് ജന്മം നൽകിയത്. പത്തനംതിട്ട സ്വദേശിനിയായ മരിയ ഫിലിപ്പ് ആണ് ലണ്ടനിൽ നിന്ന് പുറപ്പെട്ട ഇന്ത്യയുടെ ഡ്രീംലൈനർ വിമാനത്തിൽ വെച്ച് കുഞ്ഞിന് ജന്മം നൽകിയത്.

അമ്മയ്‌ക്കും കുഞ്ഞിനും ഉടനടി വൈദ്യസഹായം ലഭിക്കുന്നതിനായി വിമാനം ജർമ്മനിയിലെ ഫ്രാങ്ക് ഫർട്ടിൽ ഇറക്കി. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്ന് എയർ ഇന്ത്യ അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രി ഭക്ഷണം കഴിച്ച് വിശ്രമിക്കുകയായിരുന്ന യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു.

ഉടൻ തന്നെ കാബിൻ ജീവനക്കാരെ വിവരമറിയിച്ചു. കൊച്ചിലേക്കുള്ള യാത്രക്കാരായിരുന്ന രണ്ട് ഡോക്ടർമാരെയും 4 നഴ്‌സ്മാരുടേയും സഹായത്തോടെ വിമാനം പ്രസവമുറിയാക്കി മാറ്റുകയായിരുന്നു. വിമാനത്തിലെ ഭക്ഷണങ്ങൾ സൂക്ഷിക്കുന്ന ഗാലി പ്രസവമുറിയാക്കി മാറ്റി.

എയർ ഇന്ത്യ ഔദ്യോഗിക ട്വിറ്റ്വർ അക്കൗണ്ടിലൂടെ അമ്മയുടേയും കുഞ്ഞിന്റെയും ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട് #ഫ്‌ളൈ:ബേബി ഓൺ ബോർഡ് എന്ന കുറിപ്പോടെയാണ് എയർ ഇന്ത്യ ചിത്രങ്ങൾ പങ്കുവെച്ചത്.

NEWS
Advertisment