Advertisment

ആകാശത്ത് വിസ്മയം തീർത്ത് ഇരട്ട മഴവിൽ; സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി ചിത്രങ്ങൾ

New Update

publive-image

Advertisment

ഡൽഹി: ശക്തമായ കാറ്റിനും മഴയ്‌ക്കും ശേഷം അത്ഭുതകരമായ പ്രകൃതി വിസ്മയത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് രാജ്യ തലസ്ഥാനം. പേമാരി പെയ്‌തൊഴിഞ്ഞ ശേഷം ആകാശത്ത് പ്രത്യക്ഷപ്പെട്ട ഇരട്ട മഴവിൽ ഡൽഹി നിവാസികളെ അമ്പരപ്പെടുത്തി.

publive-image

ഡൽഹിയിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. അതിനു ശേഷം രാജ്യ തലസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴ ലഭിച്ചിരുന്നു. ഈ അന്തരീക്ഷത്തിൽ നിന്നും പുറത്തെത്തിയ ജനങ്ങൾക്ക് കാഴ്ച വിസ്മയം ഒരുക്കിയിരിക്കുകയാണ് ഇരട്ട മഴവിൽ.

publive-image

തിരക്കുകൾ എല്ലാം മാറ്റിവെച്ച് ആളുകൾ പകൃതിയുടെ ഈ അത്ഭുത പ്രതിഭാസം കാണാൻ പ്രദേശത്ത് തിങ്ങികൂടുകയായിരുന്നു. ഏതാനും നിമിഷങ്ങൾ മാത്രം നിലനിന്ന ഈ പ്രതിഭാസം ഏവരെയും അമ്പരപ്പിച്ചു. പലരും ഇരട്ട മഴവില്ലിന്റെ ചിത്രങ്ങൾ പകർത്തി സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചു.

ചിത്രങ്ങൾ വൈറലായതോടെ നിരവധി ആളുകൾ ഇത് യഥാർത്ഥ ചിത്രമല്ലെന്ന് അഭിപ്രായപ്പെട്ടു. എന്നാൽ പ്രദേശവാസികൾ നേരിട്ട് കണ്ടറിഞ്ഞ ഈ വിസ്മയം ശരിക്കുള്ളതാണെന്ന് കലാവസ്ഥാ വകുപ്പിലെ ഉദ്യോഗസ്ഥർ അറിയിച്ചു.

ഡൽഹിയിൽ തുടർന്നുള്ള ദിവസങ്ങളിൽ ചെറിയ തോതിൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

NEWS
Advertisment