Advertisment

കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; നാഷണല്‍ ഹെറാള്‍ഡ് ഓഫീസ് ഇഡി സീല്‍ ചെയ്തു ! ഓഫീസ് തുറക്കാന്‍ ഇഡിയുടെ അനുവാദം വേണം. ഓഫീസില്‍ നടന്ന റെയ്ഡില്‍ രേഖകളും പിടിച്ചെടുത്തു ! സോണിയയെയും രാഹുലിനെയും വീണ്ടും ചോദ്യം ചെയ്യും. കേസില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ റെയ്ഡിന് സാധ്യത

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ഡല്‍ഹി: റെയ്ഡിന് പിന്നാലെ നാഷണല്‍ ഹെറാള്‍ഡ് ഓഫീസ് സീല്‍ ചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. ഡല്‍ഹിയിലെ ഓഫീസാണ് സീല്‍ ചെയ്തത്. ഈ ഓഫീസ് ഇനി തുറക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ അനുമതി വേണെമെന്നാണ് നിര്‍ദേശം.

കേസുമായി ബന്ധപ്പെട്ട് നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ആസ്ഥാനത്ത് ഇഡി കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. ദിനപ്പത്രത്തിന്റെ രേഖകള്‍ പരിശോധിച്ച എന്‍ഫോഴ്‌സ്‌മെന്റ് സംഘം ചില രേഖകള്‍ കൂടുതല്‍ പരിശോധനക്കായി കൊണ്ടുപോയിരുന്നു. അതിനു പിന്നാലെ ഓഫീസ് സീല്‍ ചെയ്തത്.

നേരത്തെ കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയേയും, രാഹുല്‍ ഗാന്ധിയേയും ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് 12 കേന്ദ്രങ്ങളില്‍ റെയ്ഡ് നടന്നത്.

Advertisment