Advertisment

ഡൽഹി മലയാളി അസോസിയേഷന്റെ 'ഓണം പൊന്നോണം' ആഗസ്റ്റ് 27-ന് നെഹ്‌റു സ്റ്റേഡിയത്തിൽ

author-image
ജൂലി
Updated On
New Update

publive-image

Advertisment

ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ ഓണാഘോഷ പരിപാടികൾ 'ഓണം പൊന്നോണം' പൂരാടം നാളായ ആഗസ്റ്റ് 27 ഞായറാഴ്ച്ച നെഹ്‌റു സ്റ്റേഡിയത്തിലെ വെയ്റ്റ് ലിഫ്റ്റിംഗ് ഓഡിറ്റോറിയത്തിൽ അരങ്ങേറും.

രാവിലെ 9 മണി മുതൽ 12 വരെ പൂക്കള മത്സരം. വിജയികൾക്ക് ഒന്ന്, രണ്ട്, മൂന്ന് എന്നീ സ്ഥാനങ്ങളിലേക്ക് യഥാക്രമം 20,001, 15,001, 10,001 രൂപ എന്നിങ്ങനെ സമ്മാനമായി ലഭിക്കും. പങ്കെടുക്കുന്ന മറ്റു ടീമുകൾക്ക് സമാശ്വാസ സമ്മാനമായി 2,500 രൂപ വീതവും നൽകും. അന്നേ ദിവസം വൈകുന്നേരം നടക്കുന്ന ഓണാഘോഷ പരിപാടികളിൽ വിജയികളെ പ്രഖ്യാപിക്കും. മത്സരത്തിൽ പങ്കെടുക്കുവാൻ ഡിഎംഎ ഏരിയകൾക്ക് ജൂലായ് 20 വരെ സമയമുണ്ട്.

വൈകുന്നേരം 4 മണി മുതൽ ഡിഎംഎ പ്രസിഡന്റ് കെ രഘുനാഥിന്റെ അധ്യക്ഷതയിൽ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന സമ്മേളനം, 2022-23 വിദ്യാഭ്യാസ വർഷത്തിൽ 12-ാം ക്ലാസിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഡിഎംഎ അംഗങ്ങളിൽ നിന്നും തെരഞ്ഞെടുക്കുന്ന മൂന്ന് വിദ്യാർത്ഥികൾക്ക് ഡിഎംഎ-സലിൽ ശിവദാസ് അക്കാഡമിക് എക്‌സലൻസ് അവാർഡ് വിതരണം, പൂക്കള മത്സര വിജയികൾക്കുള്ള സമ്മാന ദാനം, സാമൂഹ്യ പ്രവർത്തകരെ ആദരിക്കൽ, 8-ാമത് ലക്കം ഡിഎംഎ ത്രൈമാസിക ഓണം വിശേഷാൽ പതിപ്പിന്റെ പ്രകാശനം, തുടർന്ന് ഡിഎംഎയുടെ വിവിധ ഏരിയകൾ അവതരിപ്പിക്കുന്ന കലാപരിപാടികളുടെ വർണ വിസ്‌മയം അരങ്ങേറും.

ഓണാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന തിരുവാതിര കളി മത്സരം ആർകെ പുരത്തെ ഡിഎംഎ സാംസ്‌കാരിക സമുച്ചയത്തിൽ ആഗസ്റ്റ് 20 ഞായറാഴ്ച്ച 4 മണി മുതൽ അരങ്ങേറും. ഒന്നാം സമ്മാനത്തിന് അർഹരാകുന്ന ടീമിന് 15,000 രൂപയും നെഹ്‌റു സ്റ്റേഡിയത്തിൽ പ്രസ്തുത പരിപാടി അവതരിപ്പിക്കുവാനുള്ള അവസരവും ലഭിക്കും. രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 10,000, 7,500 രൂപയും എന്നിങ്ങനെ സമ്മാനമായി ലഭിക്കും. പങ്കെടുക്കുന്ന ഡിഎംഎയുടെ ഏരിയ ടീമുകൾ ജൂലായ് 20-നു മുമ്പായി പേരുകൾ രജിസ്റ്റർ ചെയ്യണം.

ജനറൽ കൺവീനറായി വൈസ് പ്രസിഡന്റ് കെജി രഘുനാഥൻ നായർ, കൾച്ചറൽ കൺവീനറായി പശ്ചിം വിഹാർ ഏരിയ സെക്രട്ടറി ജെ സോമനാഥൻ, പൂക്കള മത്സരം കൺവീനറായി കേന്ദ്രക്കമ്മിറ്റി ജോയിന്റ് ട്രെഷറർ പിഎൻ ഷാജി, കൂടാതെ 27 കമ്മിറ്റി അംഗങ്ങളെയും ഓണാഘോഷ പരിപാടികളുടെ സുഖമമായ നടത്തിപ്പിനായി തെരഞ്ഞെടുത്തതായി ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് വിവരങ്ങൾക്ക് 9818750868, 9810791770 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Advertisment