Advertisment

ശശി തരൂരിന് ലഭിക്കാവുന്ന വോട്ടുകള്‍ പറയും കോണ്‍ഗ്രസിന്‍റെ ഭാവി ? തരൂരിന്‍റെ വോട്ടെണ്ണം 500 കടക്കാനിടയില്ലെന്നും വിലയിരുത്തല്‍. സാധ്യതകളിങ്ങനെ

New Update

publive-image

Advertisment

ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന ഖാര്‍ഗെ വന്‍ ഭൂരിപക്ഷത്തോടെ വിജയം ഉറപ്പിച്ചിരിക്കെ എതിര്‍ സ്ഥാനാര്‍ഥി ഡോ. ശശി തരൂരിന് ലഭിച്ചേക്കാവുന്ന വോട്ടുകളുടെ എണ്ണം സംബന്ധിച്ച് ആശയക്കുഴപ്പം തുടരുന്നു


ഔദ്യോഗിക സ്ഥാനാര്‍ഥിയല്ലെങ്കിലും അതേ തിളക്കത്തോടെ മല്‍സരിച്ച ഖാര്‍ഗെയ്ക്കെതിരെ തരൂരിന് വലിയ മുന്നേറ്റമൊന്നും ആരും പ്രതീക്ഷിക്കുന്നില്ല; തരൂര്‍ പോലും.


പരമാവധി 500 വോട്ടുകളാണ് തരൂരിന് ലഭിക്കുമെന്ന് കരുതപ്പെടുന്നത്. 500 നേടിയാല്‍ തന്നെ അത് തരൂരിന്‍റെ വിജയമായാണ് കണക്കാക്കപ്പെടുന്നത്. കാരണം കോണ്‍ഗ്രസിലെ രീതികളില്‍ ഹൈക്കമാന്‍റ് മനസൊപ്പമുള്ള ഒരാള്‍ക്കെതിരെ 500 പിസിസി അംഗങ്ങള്‍ നിലപാടറിയിക്കുക, അത് രഹസ്യമായിട്ടാണെങ്കിലും പരസ്യമായിട്ടാണെങ്കിലും പ്രയാസമേറിയ കാര്യമാണ്.

അതിനാല്‍ 150 -നു മുകളില്‍ എത്രവോട്ട് കിട്ടിയാലും തരൂരിന് അഭിമാനിക്കാം. ഹൈക്കമാന്‍റിനെ പോലും തള്ളി ഇത്രയും നേതാക്കള്‍ തന്നെ പിന്തുണച്ചിട്ടുണ്ടെങ്കില്‍ തരൂരിന് സമാധാനിക്കാം.


അതേ സമയം തരൂരിന്‍റെ വോട്ടുകള്‍ 500 ഉം കടന്ന് 1000 ലേയ്ക്ക് എത്തിയാല്‍ അത് കോണ്‍ഗ്രസില്‍ പിന്നീട് തരൂരിന്‍റെ തേരോട്ടത്തിനു തന്നെ കാരണമാകാം. സാധ്യതയില്ലെങ്കിലും അതും പ്രതീക്ഷിക്കുന്നുണ്ട്. അങ്ങനെ വന്നാല്‍ കോണ്‍ഗ്രസിലെ വിപ്ലവകരമായ മുന്നേറ്റമായി അത് വിശേഷിപ്പിക്കപ്പെടും.


മറ്റൊന്ന്, മല്‍സരഫലം എന്താണെങ്കിലും കോണ്‍ഗ്രസ് അതിനുള്ളിലെ ഉള്‍പ്പാര്‍ട്ടി ജനാധിപത്യം വിളംബരം ചെയ്തു എന്നതു നേട്ടം തന്നെയാണ്. തരൂരിന്‍റെ സാന്നിധ്യത്തിലൂടെ അധ്യക്ഷ തെരഞ്ഞെടുപ്പ് രാജ്യത്തിനകത്ത് വ്യാപകമായും രാജ്യത്തിനു പുറത്തും ചര്‍ച്ച ചെയ്യപ്പെടുന്നത് നേട്ടം തന്നെയാണ്.

കോണ്‍ഗ്രസ് ഒരു മാസക്കാലം ചര്‍ച്ചചെയ്യപ്പെട്ടെന്നതും നേട്ടം തന്നെയാണ്.

Advertisment