Advertisment

നമോ ടിവി പ്രക്ഷേപണം: പരാതിയെതുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്രത്തോട് വിശദീകരണം തേടി....തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍

New Update

ന്യൂഡല്‍ഹി: നമോ ടിവി പ്രക്ഷേപണത്തിനെതിരായ പരാതിയെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര വാര്‍ത്താവിതരണ- പ്രക്ഷേപണ മന്ത്രാലയത്തോട് വിശദീകരണം തേടി.

Advertisment

publive-image

പ്രക്ഷേപണം തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നതാണെന്ന ആരോപണത്തെ തുടര്‍ന്നാണ് കമ്മീഷന്‍ വിവരങ്ങള്‍ ആരാഞ്ഞിരിക്കുന്നത്. കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമവണ്ടി ടെലിവിഷന്‍ ചാനല്‍ പ്രവര്‍ത്തിക്കുന്നത് പെരുമാറ്റച്ചട്ട ലംഘനമാണോ എന്ന കാര്യം പരിശോധിക്കണമെന്നാണ് ഇരു പാര്‍ട്ടികളും പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

പ്രധാനമന്ത്രി മോഡിയുടെ ചിത്രം ലോഗോ ആയി ഉപയോഗിച്ച് തിരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ ആഴ്ചയാണ് പ്രക്ഷേപണം ആരംഭിച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മേം ഭി ചൗക്കിദാര്‍ എന്ന പരിപാടി സംപ്രേഷണം ചെയ്തതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ദൂരദര്‍ശനോടും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

ബിജെപി ദൂരദര്‍ശനെ ദുരുപയോഗം ചെയ്തുവെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. പ്രധാനമന്ത്രിയുടെ പ്രഭാഷണങ്ങളും ബിജെപി നേതാക്കളുടെ അഭിമുഖങ്ങളും അടക്കം ബിജെപി അനുകൂല ഉള്ളടക്കമാണ് നമോ ടിവിക്ക് ഉള്ളതെന്ന് ചൂണ്ടിക്കാട്ടിയാണ് ചാനലിനെതിരെ പരാതി ഉന്നയിക്കപ്പെട്ടിരിക്കുന്നത്.

പാര്‍ട്ടിക്കുവേണ്ടി ചാനല്‍ പ്രവര്‍ത്തിക്കുന്നതിന് കമ്മീഷന്‍ അനുമതി നല്‍കിയിട്ടുമണ്ടാ എന്ന് പരിശോധിക്കണമെന്നും ആവശ്യമുയര്‍ത്തിയിട്ടുണ്ട്.

Advertisment