Advertisment

ഐഐടി മദ്രാസിൽ ബിഎസ് ഇലക്ട്രോണിക് സിസ്റ്റം പ്രോഗ്രാം അഡ്മിഷൻ ആരംഭിച്ചു

New Update

publive-image

Advertisment

കൊച്ചി: തദ്ദേശീയ ഇലക്ട്രോണിക്സ് വ്യവസായത്തിലെ അതിവേഗം ഉരുത്തിരിയുന്ന ആവശ്യകതകള്‍ നിറവേറ്റുന്നതിനു സഹായിക്കുന്ന ബിഎസ് ഇലക്ട്രോണിക് സിസ്റ്റം പ്രോഗ്രാമിലേക്ക് അഡ്മിഷൻ ഐഐടി മദ്രാസിൽ ആരംഭിച്ചു. വ്യവസായ വിദഗ്ധരുമായി കൂടിയാലോചിച്ച് രൂപകല്പന ചെയ്തിക്കുന്ന കോഴ്സിലേക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി 25 ജൂണ്‍ 2023 ആണ്. താല്പര്യമുള്ളവര്‍ക്ക് താഴെക്കാണുന്ന ലിങ്ക് മുഖേന അപേക്ഷിക്കാന്‍ കഴിയും https://study.iitm.ac.in/es/

ഓണ്‍ലൈന്‍ രീതിയിലാണ് വാഗ്ദാനം ചെയ്യപ്പെടുന്ന ഈ കോഴ്സ് ഫിസിക്സും ഗണിതവും സഹിതം ക്ലാസ് 12 പൂര്‍ത്തിയാക്കിയ എല്ലാവര്‍ക്കും അപേക്ഷിക്കാന്‍ കഴിയും. ഉള്ളടക്കം, ശിക്ഷണം, സംശയം പരിഹരിക്കല്‍ സെഷനുകള്‍, അസൈന്‍മെന്‍റുകള്‍ എന്നിവ ഓണ്‍ലൈനില്‍ ആയിരിക്കും, അതേ സമയം ക്വിസ്, പരീക്ഷകള്‍, ലാബ് തുടങ്ങിയവയ്ക്ക് നേരില്‍ ഹാജരാകണം. ലാബ് കോഴ്സുകള്‍ക്ക് മദ്രാസ് ഐഐടി കാംപസിലാണ് നേരിട്ട് ഹാജരാകേണ്ടത്.

ഫൌണ്ടേഷന്‍, ഡിപ്ലോമാ കൂടാതെ ഡിഗ്രി എന്നീ മൂന്ന് ലെവല്‍ അടങ്ങുന്നതാണ് ഈ പ്രോഗ്രാം ഓരോ ലെവലിനും ഒരു നിശ്ചിത എണ്ണം കോഴ്സുകള്‍ ഉണ്ട്. ഫൌണ്ടേഷന്‍ തലത്തിലുള്ള പാഠ്യക്രമം ഇംഗ്ലീഷ്. മാത്തമാറ്റിക്സ്, ഇലക്ട്രോണിക്സ് സിസ്റ്റംസ് തിങ്കിംഗ്, ബേസിക് ഡിജിറ്റല്‍ സിസ്റ്റംസ്, ഇലക്ട്രോണിക് സര്‍ക്യൂട്സ്, ലാബ് എന്നിവ പോലുള്ള അടിസ്ഥാന കോഴ്സുകള്‍ ഉള്‍ക്കൊള്ളുന്നതാണ്. ഡിപ്ലോമാ ലെവല്‍ സിഗ്നല്‍സും സിസ്റ്റംസും, അനലോഗ് ഇലക്ട്രോണിക്സ് സര്‍ക്യൂട്സ്, ഡിജിറ്റല്‍ സിഗ്നല്‍ പ്രൊസസിംഗ്, സെന്‍സര്‍സ് ആന്‍ഡ് ആപ്ലിക്കേഷന്‍സ് ഉള്‍പ്പെടുന്ന ഇന്‍റര്‍മീഡിയറ്റ്-ലെവല്‍ കോഴ്സുകള്‍ അടങ്ങുന്നതാണ്. ബിരുദ തലത്തില്‍ അഡ്വാന്‍സ്ഡ്-ലെവല്‍ കോഴ്സുകളും ഇലക്ടീവ് കോഴ്സുകളും ഉള്‍പ്പെടുന്നു.

"ബിഎസ് (ഇലക്ട്രോണിക് സിസ്റ്റംസ്) പ്രോഗ്രാം ബിരുദധാരികള്‍ക്ക് ഓട്ടോമോട്ടീവ്, കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ്, മൊബൈല്‍, മെഡിക്കല്‍ ഇലക്ട്രോണിക്സ്, പ്രതിരോധ വ്യവസായം പോലുള്ള വിഭിന്ന വ്യവസായങ്ങളില്‍ ഒരു ഇലക്ട്രോണിക് അല്ലെങ്കില്‍ എംബെഡഡ് സിസ്റ്റം ഡിസൈന്‍ ആന്‍ഡ് ഡവലപ്മെന്‍റ് എഞ്ചിനീയറായി സേവനമനുഷ്ഠിക്കാന്‍ കഴിയും." ഇത്തരം പ്രോഗ്രാമുകളുടെ ആവശ്യം വിശദീകരിച്ചുകൊണ്ട് ഐ ഐ ടി മദ്രാസ് സെന്റർ ഫോർ ഔട്ട്‌റീച് ആൻഡ് ഡിജിറ്റൽ എഡ്യൂക്കേഷൻ അസോസിയേറ്റ് ചെയര്‍ പ്രൊഫ. ആന്‍ഡ്രൂ തങ്കരാജ് പറഞ്ഞു.

ഈ പ്രോഗ്രാം വഴി ബിരുദം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മറ്റുള്ളവയുടെ കുട്ടത്തില്‍ ഓട്ടോമോട്ടീവ്, സെമികണ്ടക്ടര്‍, പ്രതിരോധം പോലെയുള്ള വ്യവസായങ്ങളില്‍ ഇലക്ട്രോണിക് സിസ്റ്റം ഡിസൈനര്‍, എംബെഡഡ് സിസ്റ്റം ഡവലപ്പര്‍ മുതലായ പല പദവികളില്‍ ജോലിക്ക് അവസരം നേടാന്‍ കഴിയും.

Advertisment