Advertisment

നടൻ പൃഥ്വിരാജ് വെബ് സീരീസ് നിർമ്മാണ മേഖലയിലേയ്ക്ക്

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

സിനിമയ്ക്ക് പുറമെ മറ്റൊരു മേഖലയിലേക്ക് കൂടി ചുവടെ വെക്കാൻ ഒരുങ്ങുകയാണ് യുവതാരം പൃഥ്വിരാജ്. വെബ് സീരീസ് മേഖലയിലേക്ക് ചുവടുവെക്കുവാൻ ആണ് പൃഥ്വിരാജ് ലക്ഷ്യമിടുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന വെബ് സീരീസ് ഉടൻ തന്നെ പ്രതീക്ഷിക്കാം എന്നാണ് താരം പറയുന്നത്.

ഇതിനുവേണ്ടി നിരവധി ഓടിടി പ്ലാറ്റ്ഫോമുകൾ തന്നെ സമീപിച്ചിട്ടുണ്ട് എന്നും നടൻ പറഞ്ഞു. ഇതിൽ ഏതെങ്കിലും ഒരെണ്ണം മിക്കവാറും യാഥാർത്ഥ്യമാക്കുമെന്നും പൃഥ്വിരാജ് പറയുന്നു. അതേസമയം താൻ അഭിനയിക്കുന്ന മറ്റൊരു വെബ് സീരീസിൻ്റെ പ്രാരംഭഘട്ട ചർച്ചകൾ ആരംഭിച്ചിട്ടുണ്ട് എന്നും അത് നടന്നുവരികയാണ് എന്നും പൃഥ്വിരാജ് പറയുന്നു. കടുവാ സിനിമയുമായി ബന്ധപ്പെട്ട പ്രമോഷൻ പരിപാടികൾക്കിടെയാണ് പൃഥ്വിരാജിന്റെ പുതിയ പദ്ധതിയെക്കുറിച്ചുള്ള പ്രഖ്യാപനം.

Advertisment