Advertisment

'‘നമ്മള്‍ ജീവിക്കുന്നത് ഫേക്ക് വേള്‍ഡിലാണ് എന്ന് പറയും പോലെ എല്ലാം ഫേക്കാണ്. എല്ലാം പെയ്ഡാണ്. റേറ്റിംഗ് ആപ്പില്‍ എന്‍റെ ചിത്രത്തിന്‍റെ റേറ്റിംഗ് 9.9 എന്ന് പണം കൊടുത്ത് നിലനിര്‍ത്താന്‍ സാധിക്കും'; വിജയ് ബാബു

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

സിനിമയുമായി ബന്ധപ്പെട്ട് നടക്കുന്ന റൈറ്റിംഗുകള്‍ ഫേക്കും പെയിഡുമാണെന്ന് തുറന്നടിച്ചു നടനും നിര്‍മ്മാതാവുമായ വിജയ് ബാബു. മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിജയ് ബാബു.

പ്രമോഷന്‍ എന്ന കാര്യം ഇന്നത്തെക്കാലത്ത് പ്രധാനമാണ്. അത് സോഷ്യല്‍ മീഡിയ വഴി ആയാലും നടത്തണം. നമ്മള്‍ ഒരു സിനിമ ഇറക്കുന്നുണ്ടെന്ന് നാട്ടുകാര്‍ അറിയണമെന്നും അതിനായി സോഷ്യല്‍ മീഡിയ പരസ്യവും ഹോള്‍ഡിംഗും എല്ലാം വേണമെന്നും വിജയ് ബാബു പറയുന്നു.

‘നമ്മള്‍ ജീവിക്കുന്നത് ഫേക്ക് വേള്‍ഡിലാണ് എന്ന് പറയും പോലെ എല്ലാം ഫേക്കാണ്. എല്ലാം പെയ്ഡാണ്. റേറ്റിംഗ് ആപ്പില്‍ എന്‍റെ ചിത്രത്തിന്‍റെ റേറ്റിംഗ് 9.9 എന്ന് പണം കൊടുത്ത് നിലനിര്‍ത്താന്‍ സാധിക്കും. അത് തുടര്‍ച്ചയായി നിലനിര്‍ത്താനും പണം നല്‍കിയാല്‍ സാധിക്കും.

നമ്മള്‍ ഇപ്പോള്‍ ഒരു പാട്ട് ഇറക്കുന്നു. അതിന് വണ്‍ മില്ല്യണ്‍ വേണോ, 2 മില്ല്യണ്‍ വേണോ, 10 മില്ല്യണ്‍ വേണോ. ഇപ്പോള്‍ നാം ഒരു ഫേക്ക് സിസ്റ്റത്തിലൂടെയാണ് പോകുന്നത്. ഇപ്പോള്‍ ഒരു പാട്ട് ഇറക്കുമ്പോള്‍ തന്നെ ഫോണ്‍ വരും സാര്‍ 5 മില്ല്യണ്‍ അടിക്കട്ടെ എന്ന് ചോദിച്ച്.

5 മില്ല്യണ്‍, 10 മില്ല്യണ്‍ റീച്ച് എന്ന് പറഞ്ഞ് പോസ്റ്റര്‍ വരാറില്ലെ. ഇതെല്ലാം ഫേക്കാണ്. ഒരു പ്രൊഡ്യൂസര്‍ എന്ന നിലയ്ക്ക് ഞാന്‍ പറയുകയാണ് ഇതെല്ലാം ഫേക്കാണ്. എന്നാല്‍, ജെനുവിനായി റിവ്യൂ ചെയ്യുന്നവരുണ്ട്.

എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്. ഒരു പ്രൊഡക്ടില്‍ എല്ലാവര്‍ക്കും അഭിപ്രായം പറയാം. അതിനുള്ള അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. ഒരു സിനിമയെ കുറിച്ചും റിവ്യു പറയാന്‍ ഉള്ള അധികാരം എല്ലാവർക്കും ഉണ്ട്. എന്നാല്‍, ഒരു പ്രോഡക്ട് റേറ്റിംഗ് ചെയ്യുന്നത് ശരിയല്ല. ഒരാളുടെ പ്രൊഡക്ട് റേറ്റ് ചെയ്യാന്‍ മറ്റൊരാള്‍ അധികാരമില്ല. വേണമെങ്കില്‍ അതില്‍ അഭിപ്രായം പറയാം. ഒരു പടം കാണരുത് എന്നൊന്നും റേറ്റ് ചെയ്യരുത്.

Advertisment