Advertisment

എറണാകുളം കരയോഗം കഥകളി ക്ലബ്ബ് 64 -ാം വാർഷികാഘോഷവും, 27 -ാമത് പുരസ്കാര സമർപ്പണവും നിര്‍വ്വഹിച്ചു

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: എറണാകുളം കരയോഗം കഥകളി ക്ലബ്ബിന്റെ 64 -ാം വാർഷികവും 27 -ാമത് കളഹംസം, തൗര്യത്രികം, ചുട്ടി, ചമയം അവാർഡ് വിതരണവും, മംഗളപത്ര സമർപ്പണവും, ഞായറാഴ്ച വൈകുന്നേരം 6.00 മണിക്ക് ടി.ഡി.എം ഹാളിൽ കൂടിയ സമ്മേളനത്തിൽ വച്ച് ഡോ. കെ.ജി. പൗലോസ് നിർവ്വഹിച്ചു.

ഈ വർഷത്തെ കളഹംസം (വേഷം) കോട്ടക്കൽ ദേവദാസ്, കഥകളി സംഗീതം കലാമണ്ഡലം വിനോദ്, ചെണ്ട കോട്ടക്കൽ വിജയരാഘവൻ, മദ്ദളം സദനം ഭരതരാജൻ, ചുട്ടി കലാമണ്ഡലം ബാലൻ, ചമയം കലാമണ്ഡലം മുരളീധരനും സ്ത്രീ സാന്നിദ്ധ്യങ്ങൾക്ക് ഏർപ്പെടുത്തിയ പ്രത്യേക പുരസ്കാരം എസ്. ശശികല എന്നിവർക്കും നല്കി.

കരയോഗം പ്രസിഡന്റ് ആലപ്പാട്ട് മുരളീധരന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ കെ. രാധാക്യഷ്ണൻ സ്വാഗതവും, കരയോഗം ജനറൽ സെക്രട്ടറി പി. രാമചന്ദ്രൻ (വേണു) ആമുഖ പ്രഭാഷണവും, രജിനി സുരേഷ് അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തുകയും ചെയ്തു. എസ്. ശശികല മറുപടി പ്രസംഗവും, ശുഭ വിജയകുമാർ നന്ദിയും (ഖപ്പെടുത്തി. തുടർന്ന് ബാലിവധം കഥകളി അരങ്ങേറി.

Advertisment