Advertisment

കോട്ടയം പാർലമെന്‍റ് മണ്ഡലത്തിലെ ഭിന്നശേഷിക്കാർക്കുള്ള അസസ്മെന്റ് ക്യാമ്പ് തോമസ് ചാഴികാടൻ എംപി ഉദ്‌ഘാടനം നിര്‍വഹിച്ചു

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

ആമ്പല്ലൂർ: കോട്ടയം പാർലമെന്റ് മണ്ഡലത്തിലുള്ള ഭിന്നശേഷിക്കാർക്കുള്ള ചലനശേഷി ഉപകരണങ്ങൾ ജില്ലാ സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തിൽ സൗജന്യമായി വിതരണം ചെയ്യുന്നതിനായുള്ള മുളന്തുരുത്തി ബ്ലോക്കിലെ അസസ്മെന്റ് ക്യാമ്പ് നടത്തി.

ആമ്പല്ലൂർ സെന്റ് ഫ്രാൻസിസ് അസീസി ചർച്ച ഹാളിൽ വച്ചായിരുന്നു ക്യാമ്പ്. മുളന്തുരുത്തി ബ്ലോക്കിലെ കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ പെട്ട മുളന്തുരുത്തി, എടക്കാട്ടുവയൽ, മണീട്, ആമ്പല്ലൂർ, ചോറ്റാനിക്കര പഞ്ചായത്തുകളിലെയും തൃപ്പൂണിത്തുറ നഗരസഭയിൽ പെട്ട പതിമൂന്നു വാർഡുകളിലെയും നാൽപ്പതു ശതമാനത്തിൽ കൂടുതൽ ഭിന്നശേഷി ഉള്ളവർക്ക് വേണ്ടിയാണ് ക്യാമ്പ് നടത്തിയത്.

കേന്ദ്ര സർക്കാർ സ്ഥാപനമായ അലിംകോ ആണ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നത്. കോട്ടയം എം.പി. തോമസ് ചാഴികാടൻ ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. അർഹരായ ഗുണഭോക്താക്കൾക്ക് ഏപ്രിലോടു കൂടി ഉപകരണങ്ങൾ വിതരണം ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു പി. നായർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് പ്രസിഡന്റുമാരായ ബിജു തോമസ്, കെ.ആർ. ജയകുമാർ, എം.ആർ. രാജേഷ്, വി.ജെ. ജോസഫ്, മറിയാമ്മ ബെന്നി, പള്ളി വികാരി ഫാ: വിൻസന്റ് പനച്ചിത്തറ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സജീവ്, ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ പി.കെ. പ്രദീപ്, ജൂലിയറ്റ് ടി. ബേബി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയശ്രീ പത്മാകരൻ, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ബിനു പുത്യേത്തുമാലിൽ, എം.എം.ബഷീർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജലജ മോഹനൻ, ജ്യോതി രാജീവ്‌, ജയ്നി രാജു, പഞ്ചായത്ത് അംഗം എ.എൻ. ശശികുമാർ, ബി.ഡി.ഒ. നാസർ കെ.എച്ച്., സി.ഡി.പി.ഒ. മാരായ ഡിഫ്‌ന ഡിക്രൂസ്, സൗമ്യ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.

Advertisment