Advertisment

തോട്ടറ പുഞ്ച മനയ്ക്കത്താഴത്ത് വെർട്ടിക്കൽ ആക്സിൽ പമ്പ് ഉദ്ഘാടനം ചെയ്തു

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

അരയൻകാവ്: തോട്ടറ പുഞ്ചയിൽ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തും എടക്കാട്ടുവയൽ, ആമ്പല്ലൂർ ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പിലാക്കിയ വെർട്ടിക്കൽ ആക്സിൽ പമ്പിന്റെ ഉദ്ഘാടനം എറണാകുളം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് ഉല്ലാസ് തോമസ് നിർവഹിച്ചു.

തോട്ടറ പുഞ്ച സമഗ്ര വികസനത്തിന്റെ ഭാഗമായി മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത്‌ പത്ത് ലക്ഷം രൂപയും ആമ്പല്ലൂർ, എടക്കാട്ടുവയൽ പഞ്ചായത്തുകൾ അഞ്ച് ലക്ഷം രൂപയും നടപ്പ് സാമ്പത്തിക വർഷത്തിൽ ഏറ്റെടുത്ത പദ്ധതിയിൽ പെടുത്തിയാണ് 17.75 ലക്ഷം രൂപ ചിലവിൽ 50 ഹോഴ്സ് പവർ ശക്തിയുള്ള പമ്പ് സ്ഥാപിച്ചത്.

publive-image

സെക്കന്റിൽ 650 ലിറ്റർ വെള്ളം പമ്പ് ചെയ്യാൻ ശക്തിയുള്ള മോട്ടോർ ആണ് സ്ഥാപിച്ചത്. ഇതോടെ ജലനിർഗമനം കൂടുതൽ കാര്യക്ഷമതയോടെ ചെയ്യാൻ സാധിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു പി. നായർ പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ പെടുത്തി വിവിധ സ്ഥലങ്ങളിൽ സ്ഥാപിക്കുന്ന ഷാറ്ററുകൾ ടെണ്ടർ നടപടികൾ പുരോഗമിക്കുകയാണ്. ഈ സാമ്പത്തിക വർഷം തന്നെ പൂർത്തീകരിക്കും. അടുത്ത സാമ്പത്തിക വർഷത്തിൽ പുലിമുഖത്തും സമാനമായ പമ്പ് സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

publive-image

മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു പി. നായർ അദ്ധ്യക്ഷനായ ചടങ്ങിൽ എടക്കാട്ടുവയൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജയകുമാർ, ആമ്പല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ബിജു തോമസ്, ജില്ലാ പഞ്ചായത്ത്‌ അംഗം കെ. വി. അനിത ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സജീവ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയശ്രീ പദ്മാകരൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ബിനു പുത്യേതുമാലിൽ, ജലജ മണിയപ്പൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജയ്നി രാജു തുടങ്ങിയവർ സംസാരിച്ചു. കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ഇന്ദു പി. നായർ റിപ്പോർട്ട് അവതരിപ്പിച്ചു.

Advertisment