Advertisment

കേരള കലാക്ഷേത്രയുടെ 'നാരീ വിജയചരിതം' ആട്ടക്കഥ അരങ്ങത്തേക്ക്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

ആമ്പല്ലൂർ: കേരള കലാക്ഷേത്രയുടെ മൂന്നാമത് ആട്ടക്കഥയായ നാരീ വിജയചരിതം ഞായറാഴ്ച അവതരിപ്പിക്കും.കേന്ദ്ര സാംസ്ക്കാരിക വകുപ്പിൻ്റെ സഹകരണത്തോടെയാണ് പുതിയ ആട്ടക്കഥ തയ്യാറാക്കി രംഗത്ത് അവതരിപ്പിക്കുന്നത്.

സ്ത്രീ കഥാപാത്രത്തെ കേന്ദ്രകഥാപാത്രമാക്കി സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ ഇതിവൃത്തമാക്കിയാണ് ആട്ടക്കഥ തയാറാക്കിയിരിക്കുന്നത് സാഹിത്യകാരനായ ആമ്പല്ലൂർ കാമട്ടത്ത് വിജയൻ എഴുതി ആർഎൽവി ഗോപിയാശാൻ ചിട്ടപ്പെടുത്തിയ ആട്ടക്കഥ പ്രശസ്ത കലാകാരന്മാരായ കലാക്ഷേത്രഗോഗുൽ, കലാനിലയം ബിജോയ്, ആർഎൽവി രാധാകൃഷ്ണൻ, വാരനാട് സനൽകുമാർ, തിരുവിഴ ജയകുമാർ, ആർഎൽവി രാജു, അനന്തു മണി, രഘുനാഥ് മഹിപാൽ, എന്നിവർ രംഗത്ത് അവതരിപ്പിക്കുന്നു.

രക്ഷകൻ, സതീ സാവിത്രി തുടങ്ങിയ ആട്ടക്കഥകളും കലാക്ഷേത്ര രംഗത്ത് അവതരിപ്പിച്ചിട്ടുണ്ട്. ആമ്പല്ലൂർ എൻഎസ്എസ് ഓഡിറ്റോറിയത്തിൽ മാര്‍ച്ച് 20 ഞായർ വൈകീട്ട് 4 മണിക്ക് ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിജു തോമസ് ഉൽഘാടനം ചെയ്യും.

കലാക്ഷേത്ര പ്രസിഡണ്ട് പ്രൊഫസർ ആമ്പല്ലൂർ അപ്പുക്കുട്ടൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ വാർഡ് മെമ്പർ ബീനാ മുകുന്ദൻ, കരയോഗം പ്രസിഡണ്ട് സുകുമാരപിള്ള, ക്ഷേത്രസമിതി പ്രസിഡണ്ട് എൻ.സുനിൽ, കലാക്ഷേത്ര സെക്രട്ടറി ജയകൃഷ്ണ എസ്.ജി, പി.ടി.എ.പ്രസിഡണ്ട് കൃഷ്ണകുമാർ എന്നിവർ സംബന്ധിക്കും.

Advertisment