Advertisment

പികെഎസ് മുളന്തുരുത്തി ലോക്കൽ കമ്മിറ്റിയുടെ നേത്യത്വത്തിൽ വിവിധ ആവശ്യങ്ങളുന്നയിച്ച് പ്രതിഷേധ ധർണ്ണ നടത്തി

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

മുളന്തുരുത്തി:  മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് അധികാരികളുടെ പട്ടികജാതിക്കാരോടുള്ള അവഗണനകളും അധിക്ഷേപങ്ങളും അവസാനിപ്പിക്കുക, 14 -ാം വാർഡ് മെമ്പർ ആതിര സുരേഷിനെ ഗ്രാമസഭയിൽ അധിക്ഷേപിച്ച വൈസ് പ്രസിഡന്റ് രഞ്ജി കുര്യൻ രാജിവെക്കുക, ആരക്കുന്നം സ്നേഹം ഗ്രൂപ്പ് ആക്ടിവിറ്റി പ്രവർത്തകരുടെ വനിതാ സംരംഭമായ ഓയിൽ മിൽ ആരംഭിക്കാൻ അനുവധിക്കാത്ത വൈസ് പ്രിസിഡന്റിന്റെയും ഭരണസമിതിയുടെയും വൈരാഗ്യബുദ്ധിയോടെയുള്ള നിലപാട് അവസാനിപ്പിക്കുക, പട്ടികജാതി വനിതാ സംരംഭ അംഗങ്ങളെ ആക്ഷേപിച്ച വൈസ് പ്രിസിഡന്റിനെ ഭരണസമിതി നിന്നും പുറത്താക്കുക എന്നി വിവിധ വിഷയങ്ങൾ ഉന്നയിച്ച് മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് ഓഫീസന് മുന്നിൽ പട്ടികജാതി ക്ഷേമസമിതി (പികെഎസ്) മുളന്തുരുത്തി ലോക്കൽ കമ്മിറ്റിയുടെ നേത്യത്വത്തിൽ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി.

പികെഎസ് മേഖലാ പ്രസിഡന്റ് എ.കെ. മനുലാൽ അധ്യക്ഷത വഹിച്ച യോഗം സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം റ്റി.സി. ഷിബു ഉദ്ഘാടനം ചെയ്തു. പികെഎസ് ഏരിയ സെക്രട്ടറി എം പി മുരുകേഷ്, സിപിഐഎം തൃപ്പൂണിത്തറ ഏരിയ കമ്മിറ്റി അംഗം സി.കെ. റെജി, പികെഎസ് ഏരിയ പ്രസിഡന്റ് കെ.പി. പവിത്രൻ, പികെഎസ് ജില്ലാ കമ്മിറ്റി അംഗം കെ.എ. ചന്ദ്രൻ, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എ. ജോഷി, സിപിഐഎം മുളന്തുരുത്തി ലോക്കൽ സെക്രട്ടറി പി.ഡി. രമേശൻ, എൽഡിഎഫ് പഞ്ചായത്ത്‌ പാർലമെന്ററി പാർട്ടി സെക്രട്ടറി ലിജോ ജോർജ്, വാർഡ് മെമ്പർ ആതിര സുരേഷ്, കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയൻ ഏരിയാ പ്രസിഡന്റ് കെ.എം. അജയൻ, കർഷക സംഘം വില്ലേജ് കമ്മിറ്റി പ്രസിഡന്റ് എബി പാലാൽ, കെ.എസ്.കെ.റ്റി.യു. മേഖലാ വൈസ്. പ്രസിഡന്റ് എം.എൻ ഷാജി, പികെഎസ് ലേക്കൽ കമ്മിറ്റി വൈസ്. പ്രസിഡന്റ് എൻ.റ്റി ഹരിദാസ് , ബീന ഗോപി എന്നിവർ സംസാരിച്ചു. പികെഎസ് ലേക്കൽ കമ്മിറ്റി സെക്രട്ടറി ജി.സോമൻ സ്വാഗതവും പികെഎസ് ലോക്കൽ കമ്മിറ്റി വൈസ് പ്രസിഡന്റ് എം.വി. ശ്രീജിപ്ത നന്ദിയും പറഞ്ഞു.

Advertisment