Advertisment

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ പുതിയ വൈസ് ചാൻസിലറായി ചുമതലയേറ്റ ഡോ. എം.വി. നാരായണന്റെ അദ്ധ്യക്ഷതയിൽ സിൻഡിക്കേറ്റ് യോഗം ചേര്‍ന്നു

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ പുതിയ വൈസ്-ചാൻസിലറായി ചുമതലയേറ്റ ഡോ. എം.വി. നാരായണന്റെ അദ്ധ്യക്ഷതയിൽ മാര്‍ച്ച് 25ന് ചേർന്ന ആദ്യ സിൻഡിക്കേറ്റ് യോഗത്തിൽ 2022-23 സമ്പത്തിക വർഷത്തെ ബജറ്റ് ഫിനാൻസ് സ്ഥിരം സമിതി കൺവീനർ പ്രൊഫസർ ഡി. സലിംകുമാർ അവതരിപ്പിച്ചു.

134.43 കോടി രൂപ പ്രതീക്ഷിത വരവും 158.39 കോടി രൂപ പ്രതീക്ഷിത ചിലവുമുളള വികസനോന്മുഖ പദ്ധതികൾ വിഭാവനം ചെയ്യുന്ന ബജറ്റാണ് അവതരിപ്പിച്ചത്. 23.96 കോടി രൂപയുടെ ബജറ്റ് കമ്മി നികത്തുന്നതിനുളള മാർഗ്ഗങ്ങൾ അവലംബിക്കുവാൻ സിൻഡിക്കേറ്റ് തീരുമാനിച്ചു.

നാക് എ പ്ലസ് റീ അക്രഡിറ്റേഷൻ ലഭിച്ച കേരളത്തിലെ ആദ്യത്തെ സർവ്വകലാശാലയും ഇന്ത്യയിലെ ആദ്യത്തെ സംസ്കൃത സർവ്വകലാശാലയുമായ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ അക്കാദമിക വൈഞ്ജാനിക മേഖലകളിൽ ചലനങ്ങൾ സൃഷ്ടിക്കുന്നതിനായി പുതിയ പ്രോഗ്രാമുകളുടെ വൈവിധ്യവത്കരണവും ഈ ബജറ്റ് വിഭാവനം ചെയ്യുന്നു.

ഫൈൻ ആട്സ് ബ്ലോക്ക് മൂന്നാം ഘട്ട നിർമ്മാണം, പരീക്ഷ ഭവൻ, ആയുർവേദ ഡിപ്പാർട്ട്മെന്റിനായി ഏറ്റുമാനൂർ പ്രാദേശിക കേന്ദ്രത്തിൽ പുതിയ കെട്ടിടം, വേദാന്ത റിസർച്ച് സെന്ററിനും ചട്ടമ്പി സ്വാമി ചെയറിനുമായി പന്മന പ്രാദേശിക കേന്ദ്രത്തിൽ പുതിയ കെട്ടിടം, പ്രാദേശിക കേന്ദ്രങ്ങളെ റിസർച്ച് സെന്ററുകളായി ഉയർത്തൽ, ലൈബ്രറി ഡിജിറ്റലൈസേഷൻ മുതലായവ ഈ ബജറ്റിന്റെ സവിശേഷതകളാണ്.

സംസ്കൃത സർവ്വകലാശാല 2022-23 അധ്യയനവർഷത്തിലെ എല്ലാ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കും കാലടി മുഖ്യകേന്ദ്രം ഉൾപ്പെടെ നിലവിലുളള എല്ലാ പ്രാദേശിക കേന്ദ്രങ്ങളിലേക്കും അപേക്ഷകൾ ക്ഷണിക്കുന്നതിനായി 25.03.2022-ൽ വൈസ് ചാൻസലർ ഡോ. എം. വി. നാരായണന്റെ അധ്യക്ഷതയിൽ ചേർന്ന സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചിരിക്കുന്നു.

കോഴ്സുകളിലേക്ക് അപേക്ഷിക്കാനുളള അവസാന തീയതി 22.04.2022 ആണ്. എൻട്രൻസ് പരീക്ഷ മെയ് ആദ്യവാരത്തിൽ നടത്താനും ജൂൺ ആദ്യവാരത്തിൽ ക്ലാസ്സുകൾ ആരംഭിക്കാനും തീരുമാനച്ചിരിക്കുന്നു.

Advertisment