Advertisment

കെഎസ്കെടിയു ആരക്കുന്നം വില്ലേജ് കൺവൺഷൻ സംഘടിപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

ആരക്കുന്നം: കെഎസ്കെടിയു ആരക്കുന്നം വില്ലേജ് കൺവൺഷൻ സംഘടിപ്പിച്ചു. ആരക്കുന്നം വി.എ. പള്ളിയാൻ സ്മാരക മന്ദിരത്തിൽ വെച്ചു നടത്തിയ കൺവൺഷന് അരുൺ പോട്ടയിൽ അദ്ധ്യക്ഷത വഹിച്ചു.

publive-image

കൺവൻഷൻ കെഎസ്കെടിയു തൃപ്പൂണിത്തറ ഏരിയാ പ്രസിഡൻ്റ് കെ.കെ. മോഹനൻ ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി എം.എം. അനിൽ റിപ്പോർട്ട് അവതരിപ്പിച്ചു. സിപിഐഎം തൃപ്പൂണിത്തറ ഏരിയാ കമ്മിറ്റിയംഗം സി.കെ. റെജി, സിപിഐഎം മുളന്തുരുത്തി ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ഡി.രമേശൻ, സിപിഐഎം മുളന്തുരുത്തി ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ.എ. ജോഷി, വി.കെ. വേണു, എൻ.റ്റി. കുഞ്ഞുമോൾ, എബി പാലാൽ, മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് മെമ്പർ റീന റെജി, മുളന്തുരുത്തി കുടുംബശ്രീ ചെയർ പേഴ്സൻ ഇന്ദിര സോമൻ, കെഎസ്കെടിയു തൃപ്പൂണിത്തറ ഏരിയാ കമ്മിറ്റിയംഗം എം.റ്റി. ഹരിദാസ് എന്നിവർ അഭിവാദ്യം ചെയ്തു സംസ്സാരിച്ചു. കെ.കെ. പ്രഭാകരൻ സ്വാഗതവും എം.കെ. മണി നന്ദിയും പറഞ്ഞു.

Advertisment