Advertisment

പ്രഥമ ലീലാ മേനോൻ സാഹിത്യപുരസ്കാര വിതരണവും അനുസ്മരണ സമ്മേളനവും മാര്‍ച്ച് 31 ന്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: പത്രപ്രവർത്തകയും എഴുത്തുകാരിയും ആക്റ്റിവിസ്റ്റുമായിരുന്ന ലീലാ മേനോന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പ്രഥമ ലീലമേനോൻ സാഹിത്യ പുരസ്കാര വിതരണവും അനുസ്മരണ സമ്മേളനവും മാർച്ച് 31, വ്യാഴാഴ്ച വൈകുന്നേരം 5:00 മണിക്ക് എറണാകുളം ബിടിഎച്ച് ഹോട്ടലിൽ വച്ച് നടത്തുന്നു.

ഹൈക്കോടതി മുൻ ജസ്റ്റിസ് സി. എൻ. രാമചന്ദ്രൻ നായർ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിക്കും. പ്രമുഖ ജീവ കാരുണ്യ പ്രവർത്തകനും സത്യസായി ഓർഫനേജ് ട്രസ്റ്റ് ചെയർമാനുമായ ശ്രീ. ആനന്ദകുമാർ മുഖ്യാതിഥിയാകുന്ന ചടങ്ങിൽ പ്രശസ്ത മാധ്യമ പ്രവർത്തകനും മുൻ എംപി യുമായ ഡോ. സെബാസ്റ്റ്യൻ പോൾ ലീലാ മേനോൻ അനുസ്മരണ പ്രഭാഷണം നടത്തും.

ആദ്യകാല ഗായിക കരിമ്പുഴ രാധ, സിസ്റ്റർ ലിസി ചക്കാലക്കൽ, ചലച്ചിത്ര താരം സാജൻ പള്ളുരുത്തി, നടിയും ജീവകാരുണ്യ പ്രവർത്തകയുമായ സോണിയ മൽഹാർ, ഹരി ശേഖർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും.

ചടങ്ങിൽ വെച്ച് പുരസ്കാര ജേതാക്കളായ നോവൽ: സേവ്യർ.ജെ (മഞ്ഞ നാരകം) കഥ: ഷാഹിന ഇ കെ (കഥ) കവിത: രാജൻ കൈലാസ് (മാവ് പൂക്കാത്ത കാലം), സുമേഷ് കൃഷ്ണൻ ( രുദ്രാക്ഷരം) ബാലസാഹിത്യം: ഡോ. ശ്രീകുമാർ (ബാലകഥാസാഗരം) ലേഖനം: വിജു ബി ( Flood and fury) ജീവചരിത്രം: ഡോ. ഡി മായ (കെ. ജനാർദനൻ പിള്ള ഗാന്ധിപഥത്തിലെ കർമ്മയോഗി) തിരക്കഥ: ബാബു വെളപ്പായ (മരമച്ഛൻ കുഞ്ഞാറാൻ) ആത്മകഥ: വിജയരാജമല്ലിക (മല്ലികാ വസന്തം) പത്രപ്രവർത്തക മേഖലയിൽ സുധീരവ്യക്തി മുദ്ര പതിപ്പിക്കുന്നവർക്കുള്ള പുരസ്കാരം: ശ്രീലപിള്ള എന്നിവർക്ക് ആനന്ദ കുമാർ അവാർഡുകൾ വിതരണം ചെയ്യും.

ജയചന്ദ്രൻ അയിലറ അധ്യക്ഷത വഹിക്കുന്ന ഈ ചടങ്ങിൽ ബീന മേനോൻ നീലഗിരി സ്വാഗതവും ഡോ. രതീഷ് കുമാർ കൃതജ്ഞതയും ആശംസിക്കും.

Advertisment