Advertisment

എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ മുളന്തുരുത്തി വില്ലേജ് കമ്മിറ്റിയുടെ നേത്യത്വത്തിൽ പോസ്റ്റോഫീസ് ധർണ്ണ സംഘടിപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

മുളന്തുരുത്തി: മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്ര സർക്കർ നീക്കത്തിനെതിരെ എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ മുളന്തുരുത്തി വില്ലേജ് കമ്മിറ്റിയുടെ നേത്യത്വത്തിൽ മുളന്തുരുത്തി പോസ്റ്റോഫീസിന് മുമ്പിൽ ധർണ്ണാ സമരം സംഘടിപ്പിച്ചു.

എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ മുളന്തുരുത്തി വില്ലേജ് കമ്മിറ്റി പ്രസിഡന്റ് എം.പി. ശ്രീജിപ്ത അദ്ധ്യക്ഷത വഹിച്ചു. എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ ഏരിയാ കമ്മിറ്റി ജോയിന്റ് സെക്രട്ടറി എം.ആർ.മുരളീധരൻ ധർണ്ണാ സമരം ഉദ്ഘാടനം ചെയ്തു.

publive-image

സി.പി.ഐ.എം. മുളന്തുരുത്തി ലോക്കൽ കമ്മിറ്റി അംഗം കെ.എ. ജോഷി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ലിജോ ജോർജ് , ജോയൽ കെ.ജോയി, റീന റെജി, സുലത രാമു എന്നിവർ സംസാരിച്ചു.

Advertisment