Advertisment

എഫ്‌സിസി പള്ളിക്കാമുറി ഭവനാംഗമായ സിസ്റ്റർ എമ്മാനുവൽ (പെണ്ണമ്മ) നിര്യാതയായി

New Update

publive-image

Advertisment

മുവാറ്റുപുഴ: എഫ്‌സിസി പള്ളിക്കാമുറി ഭവനാംഗമായ സിസ്റ്റർ എമ്മാനുവൽ (പെണ്ണമ്മ- 82) നിര്യാതയായി. സംസ്ക്കാരശുശ്രൂഷകൾ നാളെ ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് വി. കുർബാനയോടുകൂടി ഈസ്റ്റ് വാഴപ്പിള്ളി (നിരപ്പ്) ഫ്രാൻസി സ്കൻ ക്ലാര മഠം വക സെമിത്തേരിയിൽ. പരേത തലയനാട് ഇടവക കിഴക്കേഉണ്ണിപ്പിള്ളിൽ പരേതരായ അബ്രാഹം-ഏലിയാമ്മ ദമ്പതികളുടെ മകളാണ്.

പരേത തൊടുപുഴ, തെന്നത്തൂർ, തലയനാട്, ഇരട്ടയാർ, വെളിയേൽച്ചാൽ, പൈങ്ങോട്ടൂർ, ചെമ്പകപ്പാറ, ഏഴല്ലൂർ, പനംകൂട്ടി, നെയ്യശ്ശേരി, കഞ്ഞിക്കുഴി, കരിമണ്ണൂർ, എന്നിവിടങ്ങളിൽ ദീർഘകാലം അദ്ധ്യാപികയായും പ്രധാനാദ്ധ്യാപികയായും, തൊമ്മൻകുത്ത്, വെള്ളയാംകുടി, നിർമ്മലഗിരി, വാഴ പ്പിള്ളി, പള്ളിക്കാമുറി എന്നീ ഭവനങ്ങളിൽ അസി. സുപ്പീരിയറായും സ്തുത്യർഹമായവിധം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സഹോദരങ്ങൾ: അന്നക്കുട്ടി തോമസ് പുലിതൂക്കിൽ, (റിട്ട. ടീച്ചര്‍, സെന്‍റ് ജോര്‍ജ് എച്ച്എസ് ഉടുമ്പന്നൂര്‍), ജോസ് എബ്രാഹം കിഴക്കേഉ ണ്ണിപ്പിള്ളിൽ (റിട്ട. പ്രൊഫ. ന്യൂമാന്‍ കോളജ്), മരിയ മാത്യു തടത്തിൽ കക്കാടംപോയിൽ), തെയ്യാമ്മ കുട്ടിയച്ചൻ കാരിശ്ശേരിൽ (പെരിഞ്ചാൻകുട്ടി), ലൂസി മാനുവൽ കുറവക്കാട്ട്, ആയവന (റിട്ട. പ്രിന്‍സിപ്പാള്‍ ഗവ. വിഎച്ച്എസ്എസ് കടവൂര്‍), കുര്യച്ചൻ എബ്രാഹം കിഴക്കേക്കുറ്റ് (കിഴക്കേഉണ്ണിപ്പിള്ളിൽ, തലയനാട്), ബെറ്റി ഫ്രാൻസിസ് പുളിന്താനത്ത് (മുൻ ബ്ലോക്ക് പ്രസിഡണ്ട്, ഇളംദേശം).

Advertisment