Advertisment

ഡിവൈഎഫ്ഐ തൃപ്പൂണിത്തുറ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്റ്റാച്യു ജംഗ്ഷനിൽ ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിച്ചു

New Update

publive-image

തൃപ്പൂണിത്തുറ: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ബി.ബി.സി. തയ്യാറാക്കിയ ഇന്ത്യ-ദി മോദി ക്വസ്റ്റ്യൻ' എന്ന ഡോക്യുമെന്ററി സാമൂഹ്യ മാധ്യമങ്ങളിൽ വിലക്കിയ കേന്ദ്രസർക്കാരിന്റെ നിലപാടിൽ പ്രതി ഷേധിച്ച് ഡി.വൈ.എഫ്.ഐ തൃപ്പൂണിത്തുറ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്റ്റാച്യു ജംഗ്ഷനിൽ ഡോക്യുമെന്ററി പ്രദർശിപ്പിച്ചു.

ബ്ലോക്ക് പ്രസിഡന്റ് വൈശാഖ് മോഹൻ, ബ്ലോക്ക് സെക്രട്ടറി കെ വി കിരൺ രാജ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ ടി അഖിൽ ദാസ് എന്നിവർ സംസാരിച്ചു. ബ്ലോക്കിലെ 14 മേഖലാ കേന്ദ്രങ്ങളിലും,209 യൂണിറ്റ് കേന്ദ്രങ്ങളിലും ഡോക്യുമെന്ററി പ്രദർശനം നടത്തുമെന്ന് ഡിവൈഎഫ്ഐ തൃപ്പൂണിത്തുറ ബ്ലോക്ക് കമ്മിറ്റി അറിയിച്ചു.

Advertisment