Advertisment

എറണാകുളം കരയോഗം കഥകളി ക്ലബ്ബ് 65-ാമത് വാര്‍ഷികാഘോഷവും 28-ാമത് കഥകളി അവാര്‍ഡ് വിതരണവും 2023 ഫെബ്രുവരി 22 ന് ടിഡിഎം ഹാളില്‍

New Update

publive-image

Advertisment

കൊച്ചി: എറണാകുളം കരയോഗം കഥകളി ക്ലബ്ബിന്‍റെ 65-ാം വാര്‍ഷികാഘോഷവും, 28-ാമത് കഥകളി പുരസ്കാര വിതരണവും 2023 ഫെബ്രു

വരി 22 ബുധനാഴ്ച വൈകുന്നേരം 6.00 മണിക്ക് ടിഡിഎം ഹാളില്‍ നടക്കുന്ന പൊതു ചടങ്ങില്‍ വച്ച് നല്കപ്പെടുന്നു. കേരള ഹൈക്കോടതി ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് അവാര്‍ഡുകള്‍ വിതരണം ചെയ്യും.

ഈ വര്‍ഷത്തെ കളഹംസം വേഷം സദനം രാമന്‍കുട്ടി നായര്‍, തൗര്യത്രികം പുരസ്കാരങ്ങളായ കഥകളി സംഗീതം കലാമണ്ഡലം മോഹനകൃഷ്ണന്‍, ചെണ്ട കലാമണ്ഡലം വിജയകൃഷ്ണന്‍, മദ്ദളം കലാമണ്ഡലം വേണുകുട്ടന്‍, കൂടാതെ കലാനിലയം സജി (ചുട്ടി), കലാമണ്ഡലം

ബാലന്‍ (അണിയറ).

യശ:ശ്ശരീരനായ കരുണാകരന്‍ ആശാന്‍റെ സ്മരണക്കായി കഥകളിയിലെ സ്ത്രീ സാന്നിദ്ധ്യത്തിനുള്ള പ്രത്യേക പുരസ്ക്കാരം പാര്‍വ്വതി മേനോനും നല്കുന്നു. കലാമണ്ഡലം അവാര്‍ഡ് ജേതാവ് കലാ: ഇ. വാസുദേവന്‍ നായരെ പ്രസ്തുത ചടങ്ങില്‍ വെച്ച് അനുമോദിക്കുന്നു. തുടര്‍ന്ന്

6.30ന് പ്രഹ്ളാദ ചരിതം കഥകളിയും ഉണ്ടായിരിക്കും.

Advertisment