Advertisment

സംസ്‌ഥാന ബഡ്ജറ്റിലെ കോർട്ട് ഫീസ് വർധിപ്പിക്കാനുള്ള നിർദ്ദേശത്തിനെതിരെ ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ് ഹൈകോർട്ട് യൂണിറ്റ് പ്രതിഷേധ ദിനാചാരണം നടത്തി

New Update

publive-image

Advertisment

കൊച്ചി: സംസ്‌ഥാന ബഡ്ജറ്റിലെ കോർട്ട് ഫീസ് വർധിപ്പിക്കാനുള്ള നിർദ്ദേശത്തിനെതിരെ ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ് ഹൈകോർട്ട് യൂണിറ്റു നടത്തിയ പ്രതിഷേധ ദിനാചാരണം സംസ്ഥാന പ്രസിഡന്റ്‌ സീനിയർ അഡ്വക്കേറ്റ് രാജു ജോസഫ് ഉത്ഘാടനം ചെയ്തു.

കോർട്ട് ഫീസ് വർധനക്ക് യാതൊരു ന്യായീകരണവും ഇല്ല. കോടതികളിലെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നത് സംബന്ധിച്ചൊ, അഭിഭാഷകരുടെയോ അഭിഭാഷ ക്ലർക്കുമാരുടെയോ ക്ഷേമനിധി വർദ്ധിപ്പിക്കുന്ന സംബന്ധിച്ചൊ യാതൊരു നിർദ്ദേശവും ബജറ്റിൽ ഇല്ല. ഈ സാഹചര്യത്തിൽ കോടതി ചെലവ് വർദ്ധിപ്പിക്കുന്നത് അന്യായമാണ്.

മാത്രമല്ല കോടതി ഫീസ് അകാരണമായി വർദ്ധിപ്പിക്കുന്നത് നീതി തേടി കോടതിയെ സമീപിക്കേണ്ടി വരുന്ന സാധാരണക്കാർക്ക് അമിത ഭാരം വരുത്തും. അതിനാൽ പ്രസ്തുത നികുതി നിർദ്ദേശം പിൻവലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

Advertisment