Advertisment

തിയേറ്ററുകളിൽ ഓൺലൈൻ ചാനലുകൾക്ക് വിലക്കേർപ്പെടുത്തി സിനിമ സംഘടനകൾ എന്ന വാർത്ത വ്യാജം - ഫെഫ്ക ജനറൽ സെക്രട്രി ബി. ഉണ്ണികൃഷ്ണൻ

New Update

publive-image

Advertisment

കൊച്ചി: "ഈ ആഴ്ച ഇറങ്ങുന്ന ചിത്രങ്ങൾ മുതൽ തിയേറ്ററുകളിൽ ഓൺലൈൻ ചാനലുകൾ അടക്കം പ്രേക്ഷകരുടെ അഭിപ്രായം ചോദിക്കുന്നത് വിലക്കേർപ്പെടുത്തി സിനിമ സംഘടന" എന്നൊരു വാർത്ത ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ഫെഫ്ക ജനറൽ സെക്രട്രി ബി. ഉണ്ണികൃഷ്ണൻന്റെ ഫോട്ടോ ഉൾപ്പെടുത്തികൊണ്ട് പ്രചരിക്കുന്ന ഈ വാർത്ത തികച്ചും വ്യാജമാണ്. തിയറ്റർ ഓണേർസ് അസോസിയേഷൻ, ഫെഫ്കെ, തുടങ്ങി ഔദ്യോ​ഗിക സംഘടനകളൊന്നും തന്നെ ഇത്തരമൊരു പ്രഖ്യാപനം നടത്തിയതായി അറിവില്ല.

ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത 'ക്രിസ്റ്റഫർ' എന്ന സിനിമ ഇറങ്ങാൻ 2 ദിവസം മാത്രം ബാക്കി നിൽക്കെയാണ് ഇങ്ങനൊരു വാർത്ത പ്രചരിക്കുന്നത്. ഇത് 'ക്രിസ്റ്റഫർ' എന്ന ചിത്രത്തെ തകർക്കുക എന്ന ലക്ഷ്യത്തോടെ ആരൊക്കെയോ കെട്ടിച്ചമച്ചുണ്ടാക്കിയ വാർത്ത മാത്രമാണെന്ന് ബി.ഉണ്ണികൃഷ്ണൻ വ്യക്തമാക്കി. ഈ വാർത്തക്കെതിരേ നിയമ നടപടിയെടുത്തതായും അദ്ദേഹം അറിയിച്ചു.

Advertisment