Advertisment

അപ്പന്‍ കാരണം, ഇന്നസെന്‍റിന്‍റെ മകന്‍ സോണറ്റിന് പറ്റിയ അമളി ?

New Update

publive-image

Advertisment

കൊച്ചി: മറ്റുള്ളവരുടെ കുറ്റവും കുശുമ്പും പറയില്ലെന്നതുപോലെതന്നെ ഇന്നസെന്‍റിന്‍റെ മറ്റൊരു പ്രത്യേകതയാണ് സ്വയം ഇകഴ്ത്തി സംസാരിക്കുകയെന്നത്. പുതിയ കാലത്ത് നമ്മള്‍ മറ്റുള്ളവരെ പരിഹസിക്കുന്നതിനായി ട്രോളുകള്‍ സൃഷ്ടിക്കുമ്പോള്‍ ഇന്നസെന്‍റിന്‍റെ ട്രോളുകളൊക്കെ തനിക്കെതിരെ തന്നെ ആയിരുന്നു. പരമാവധി അത് തനിക്കപ്പുറം കടന്നാല്‍ ഭാര്യ ആലീസ് മകന്‍ സോണറ്റ് വരെ.

തന്‍റെ എട്ടാം ക്ലാസ് വിദ്യാഭ്യാസവും ക്ലാസിലെ തല്ലുകൊള്ളലുമെല്ലാം വളരെ രസകരമായി അവതരിപ്പിക്കുമ്പോള്‍ ആലീസും സോണറ്റുമൊക്കെ ആ കഥകളിലെ കഥാപാത്രങ്ങളാകും. അങ്ങനെ ചില അബദ്ധങ്ങള്‍ മകന്‍ സോണറ്റിനും പറ്റിയിട്ടുണ്ട്.


ഇന്നസെന്‍റിന്‍റെ പല അഭിമുഖങ്ങളിലും ഇന്നസെന്‍റ് തന്‍റെ എട്ടാം ക്ലാസ് ആഘോഷിക്കുന്നതിനിടെ മകന്‍റെ വിദ്യാഭ്യാസവും ആഘോഷിച്ചിട്ടുണ്ട്. അവന്‍ ഒന്നാം ക്ലാസില്‍ ഒന്നാം റാങ്കുകാരനായപ്പോള്‍ തനിക്ക് ടെന്‍ഷനായിപ്പോയെന്നും ഏഴാം ക്ലാസില്‍ രണ്ടു തവണ തോറ്റപ്പോള്‍ താന്‍ ഹാപ്പിയായെന്നും ഇന്നസെന്‍റ് അഭിമുഖങ്ങളില്‍ പറയുന്നുണ്ട്.


മൂന്ന് പതിറ്റാണ്ടു മുമ്പ് ദൂരദര്‍ശനില്‍ മുന്‍ മന്ത്രി ലോനപ്പന്‍ നമ്പാടന്‍ ഇന്നസെന്‍റിനെ ഇന്‍റര്‍വ്യൂ ചെയ്തിരുന്നു. അന്ന് നമ്പാടന്‍ മാഷ് ഇന്നച്ചനോട് ചോദിക്കുന്നുണ്ട്; മകനെ ആരാക്കാനാണ് ആഗ്രഹമെന്ന് ! ഇന്നച്ചന്‍റെ മറുപടി ഇതായിരുന്നു - "അവനെ ഏഴാം ക്ലാസ് വരെയൊക്കെ പഠിപ്പിക്കണം." അത് മതിയോ ? എന്ന് മമ്പാടന്‍. "മതി... മതി... എന്നേക്കാള്‍ വിദ്യാഭ്യാസമായാല്‍ പിന്നെ തോളേല്‍ കയറും" !! എന്നായിരുന്നു മറുപടി.

പിന്നീട് സമീപകാലത്തെ അഭിമുഖങ്ങളിലാണ് അവന്‍ ഏഴില്‍ തോറ്റപ്പോള്‍ സന്തോഷമായെന്ന് തട്ടിവിട്ടത്. എന്തായാലും സോണറ്റിന്‍റെ വിദ്യാഭ്യാസം എത്രയായാലും നാട്ടാര്‍ക്ക് മുമ്പില്‍ സോണറ്റ് പഴയ ഏഴാം ക്ലാസുകാരന്‍ തന്നെ !!

Advertisment