Advertisment

ട്വന്റി 20 ഭരണത്തിലുള്ള നാല് പഞ്ചായത്തുകളില്‍ അംഗനവാടി ഹെല്‍പ്പര്‍ / ടീച്ചര്‍ സെലക്ഷന് വേണ്ടി രൂപീകരിച്ച സെലക്ഷന്‍ കമ്മിറ്റി മരവിപ്പിച്ച നടപടിയില്‍ ട്വന്റി20 കുന്നത്തുനാട് നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി

New Update

publive-image

Advertisment

കുന്നത്തുനാട്: ട്വന്റി 20 ഭരണത്തിലുള്ള നാല് പഞ്ചായത്തുകളില്‍ അംഗനവാടി ഹെല്‍പ്പര്‍ / ടീച്ചര്‍ സെലക്ഷന് വേണ്ടി രൂപീകരിച്ച സെലെക്ഷന്‍ കമ്മിറ്റി കുന്നത്തുനാട് എംഎല്‍എ വകുപ്പ് മന്ത്രിക്ക് നല്‍കിയ പരാതിയെ തുടര്‍ന്ന് മരവിപ്പിച്ച നടപടിയില്‍ ട്വന്റി20 കുന്നത്തുനാട് നിയോജകമണ്ഡലം കമ്മിറ്റി കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.

സാമൂഹിക പ്രവര്‍ത്തകരെ തിരഞ്ഞെടുത്തതില്‍ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ല എന്ന എംഎല്‍എയുടെ ആരോപണം തീര്‍ത്തും അടിസ്ഥാന രഹിതമാണ്. ശിശുവികസന പദ്ധതി ഓഫീസര്‍ രേഖാമൂലം നല്‍കിയ നിര്‍ദേശങ്ങള്‍ പാലിച്ചു ശിശു വികസന മേഖലയില്‍ അവഗാഹമുള്ള 3 വനിതകളും 2 പുരുഷന്മാരും ഉള്‍ക്കൊള്ളുന്ന സാമൂഹിക പ്രവര്‍ത്തകരെ ഉള്‍ക്കൊള്ളിച്ച ലിസ്റ്റ് ആണ് എല്ലാ ട്വന്റി20 പഞ്ചായത്തുകളും നല്‍കിയത്. ഈ കമ്മിറ്റി രൂപീകരിച്ച സമയത്ത് പഞ്ചായത്തുകളിലെ പ്രതിപക്ഷ അംഗങ്ങള്‍ പോലും ആക്ഷേപം ഉന്നയിച്ചില്ല എന്നതും പ്രസ്താവ്യമാണ്.

ഈ ലിസ്റ്റ് ക്യാന്‍സല്‍ ചെയ്തു നിയമനങ്ങള്‍ മരവിപ്പിക്കുന്നത് വഴി നാല് പഞ്ചായത്തുകളിലും ഏറ്റവും പാവപ്പെട്ട കുട്ടികള്‍ പഠിക്കുന്ന അംഗനവാടികളുടെ പ്രവര്‍ത്തനം തടസ്സപ്പെടുന്നത് അംഗീകരിക്കാനാവില്ല.

ട്വന്റി 20 പഞ്ചായത്തുകളെ എല്ലാ മേഖലകളിലും ദ്രോഹിക്കുന്ന എംഎല്‍എ പാവപ്പെട്ട കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം പോലും നിഷേധിക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നത് ജനാധിപത്യ വ്യവസ്ഥയോടും പഞ്ചായത്തുകളുടെ സ്വയം ഭരണാവകാശങ്ങളോടുമുള്ള വെല്ലുവിളിയാണ്. ഇതിനെതിരെ പ്രതിഷേധമായി മുന്നോട്ട് പോകുമെന്ന് നിയോജകമണ്ഡലം കമ്മിറ്റി അറിയിച്ചു.

തിരുവനന്തപുരത്ത് ഉണ്ടായത് പോലെ സ്വന്തം പാര്‍ട്ടിക്കാരെ എല്ലാ കമ്മിറ്റികളിലും തസ്തികകളിലും തിരുകി കയറ്റാനുള്ള ശ്രമമാണ് എംഎല്‍എ നടത്തുന്നത് എങ്കില്‍ അത് ട്വന്റി20 പഞ്ചായത്തുകളില്‍ അനുവദിച്ചു കൊടുക്കാന്‍ സാധിക്കില്ലെന്നും യോഗ്യത അടിസ്ഥാനത്തില്‍ മാത്രമേ ഏത് തസ്തികകളിലും നിയമനം ഉണ്ടാവൂ എന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

Advertisment