Advertisment

ദേശീയ പണിമുടക്ക്; കർഷക സംഘം മുളന്തുരുത്തി വില്ലേജ് കമ്മിറ്റി കാൽനട ജാഥയും പൊതുയോഗവും നടത്തി

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

മുളന്തുരുത്തി: ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് കർഷകസംഘം

മുളന്തുരുത്തി വില്ലേജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാൽനട ജാഥയും പൊതുയോഗവും സംഘടിപ്പിച്ചു.

കർഷക സംഘം വില്ലേജ് കമ്മിറ്റി സെക്രട്ടറി കെ.എ. ജോഷി ജാഥാ ക്യാപ്റ്റനായ കാൽനട ജാഥ മുളന്തുരുത്തി പള്ളിത്താഴത്ത് നിന്ന് സി.ഐ.റ്റി.യു. ജില്ലാ ജോ.സെക്രട്ടറി എം.പി. ഉദയൻ ഉദ്ഘാടനം ചെയ്തു. കാരിക്കാട് നടന്ന സമാപന സമ്മേളനം കർഷക സംഘം ഏരിയാ പ്രസിഡന്റ് എ.യു. വിജു ഉദ്ഘാടനം ചെയ്തു.

publive-image

സി.പി.ഐ. എം. ലോക്കൽ സെക്രട്ടറി പി.ഡി. രമേശൻ, ലിജോ ജോർജ്, എം.എൻ.കിഷോർ, പ്രവീൺ കുമാർ, പോൾ താവൂരത്ത് , സാബു പേക്കൻ, ഷാജി എം.എൻ, റെജി തച്ചാംപുറം, തങ്കി ജോസഫ് എന്നിവർ സംസാരിച്ചു.

Advertisment