Advertisment

ഒ ഐ സി സി ജിദ്ദ മലപ്പുറം ജില്ലാ കമ്മിറ്റി മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു

New Update

publive-image

Advertisment

മലപ്പുറം / ജിദ്ദ: കെ പി സി സിയുടെ നിർദ്ദേശപ്രകാരം അടുത്ത മൂന്നു വർഷത്തേക്കുള്ള അംഗത്വ വിതരണ ക്യാമ്പയിൻ ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ഔദ്യോഗികമായി ആരംഭിച്ചു.

മലപ്പുറം ജില്ലാ കമ്മിറ്റിയുടെ സജീവപ്രവർത്തകനും സീനിയർ അംഗവുമായ ഷംസുദ്ദീൻ ഹാജിക്ക്‌ അംഗത്വത്തിനുള്ള അപേക്ഷാ പത്രിക നൽകി ഒഐസിസി ജിദ്ദ മലപ്പുറം ജില്ലാക്കമ്മറ്റി മുൻ പ്രസിഡന്റ് സിഎം മുഹമ്മദ്‌ ആക്കോട് ഉദ്ഘാടനം നിർവഹിച്ചു.

ജിദ്ദയിലെ കോൺഗ്രസ് അനുഭാവികളായ മലപ്പുറം ജില്ലക്കാരായ ആളുകളിലേക്ക് പരമാവധി അംഗത്വ വിതരണം എത്തിക്കുന്നതിനു വേണ്ടി വിവിധ ഭാഗങ്ങളിലേക്ക് പ്രത്യേക സ്‌ക്വാഡുകളെ നിയോഗിച്ച് നിശ്ചിത സമയപരിധിക്കുള്ളിൽ മെമ്പർഷിപ്പ് ക്യാമ്പയിൻ വൻ വിജയമാക്കാനുള്ള പ്രവർത്തനങ്ങളുമായി കമ്മിറ്റി മുമ്പോട്ടു പോവുകയാണെന്ന് ഭാരവാഹികൾ അറിയിച്ചു.

ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട് ആസാദ് പോരൂർ അധ്യക്ഷം വഹിച്ചു. ചടങ്ങിൽ ഒ ഐ സി സി മലപ്പുറം ജില്ലാക്കമ്മറ്റി സീനിയർ നതാക്കളായ ഹുസൈൻ ചുള്ളിയോട്, ഒ ഐ സി സി സൗദി നാഷണൽ കമ്മിറ്റി ട്രഷറർ കുഞ്ഞു മുഹമ്മദ് കൊടശ്ശേരി, ബാവ പേങ്ങാടൻ, ചാലിയാർ, നാസർ കോഴിത്തൊടി എന്നിവർ സംസാരിച്ചു. നൗഷാദ് ചാലിയാർ സ്വാഗതവും ഇസ്മയിൽ കൂരിപ്പൊയിൽ നന്ദിയും പറഞ്ഞു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പറുകൾ:

+966 56 411 3528, +966 55 194 1296, +966 56 422 7549

Advertisment