Advertisment

സൗദി ഇന്ത്യൻ അസോസിയേഷൻ ലോഗോ പ്രകാശനം ചെയ്തു

New Update

publive-image

Advertisment

ജിദ്ദ : സൗദി ഇന്ത്യൻ അസോസിയേഷൻ ബഹുജന പങ്കാളിത്തത്തോട്‌ കൂടി സംഘടിപ്പിച്ച ചടങ്ങിൽ സംഘടനയുടെ ലോഗോ പ്രകാശന ചടങ്ങ് ജിദ്ദ മീഡിയ ഫോറം ജനറൽ സെക്രട്ടറി സുൽഫീക്കർ ഒതായി ഉദ്ഘാടനം ചെയ്തു. സൗദിയിൽ നിരവധി സംഘടനകളും കൂട്ടായ്മകളും പോഷക സംഘടനകളും സ്വന്തം സ്വന്തം കംപാർട്‌മെന്റുകളിലായി ചെയ്തു വരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ ഇന്ത്യക്കാർ എന്ന വിശാലമായ മാനത്തോടെ നിർവഹിക്കാനുള്ള അവസരമാണ് സൗദി ഇന്ത്യൻ അസോസിയേഷനിലൂടെ ഉണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സൗദി ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നാസർ വെളിയംകോട്‌ ബട്ടൺ അമർത്തി സ്ക്രീനിൽ ലോഗോ പ്രകാശനം ചെയ്ത്‌ സംഘടനയുടെ ലോഗോ ജിദ്ദക്ക് സമർപ്പിച്ചു. ഷാജു അത്താണിക്കൽ ആമുഖ പ്രസംഗം നടത്തി. പാർശ്വവൽക്കരിക്കപ്പെട്ട ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ പ്രതിസന്ധികളിലും പ്രയാസങ്ങളിലും അവർക്ക്‌ തണലും തലോടലുമാകാനുള്ള ഒരു മഹത്തായ പ്രസ്ഥാനമായി സൗദി ഇന്ത്യൻ അസോസിയേഷനെ വളർത്തിയെടുക്കുകയാണ്‌ ഞങ്ങളുടെ ലക്ഷ്യമെന്ന് സംഘാടകർ വ്യക്തമാക്കി.

publive-image

ഡോ: വിനിതാ പിള്ള അദ്ധ്യക്ഷത വഹിച്ചു. ജാഫർ പാലക്കോട്‌, കബീർ കൊണ്ടോട്ടി, ഷാഫി പവർഹൗസ്‌, സലാഹ്‌ കാരാടൻ , യു എം ഹുസ്സൈൻ മലപ്പുറം, കെ പി ഉമ്മർ മങ്കട, റഷീദ്‌ ഓയൂർ, ഗഫൂർ ചാലിൽ , താജ്‌ മണ്ണാർക്കാട്‌, ഷമർജാൻ കോഴിക്കോട്‌, ജലീൽ പരപ്പനങ്ങാടി , ടി കെ അബ്ദുറഹിമാൻ , അസ്‌ഹബ്‌ വർക്കല , സിമി അബ്ദുൽ ഖാദർ ( വനിതാവിംഗ്‌ ) എന്നിവർ ആശംസാ പ്രസംഗം നടത്തി. പരിപാടിയുടെ അവതാരകൻ വിജേഷ്‌ ചന്ദ്രു അതിഥികളെ പരിചയപ്പെടുത്തി. അബ്ദുറസാഖ്‌ മമ്പുറം 19 ന്‌ നടക്കുന്ന ഉത്ഘാടന സെറിമണി വിവരണം നടത്തി. തുടർന്ന് നടന്ന ഗാന സദ്യയിൽ ജിദ്ദയിലെ പ്രമുഖ ഗായകന്മാരായ മിർസ ഷരീഫ്‌, ജമാൽ പാഷ, ബൈജു ദാസ്‌, ഡോ: ഹാരിസ്‌, മുംതാസ്‌ റഹ്മാൻ, സോഫിയ സുനിൽ, ഫാത്തിമ ഖാദർ ആലുവ , കമറുദ്ദീൻ, മുബാറക്‌, തുടങിയവർ ഗാനാലാപനം നടത്തി.

അബ്ദുൽ ഖാദർ ആലുവ, സുരേഷ്‌‌ പഠിയം, ഹിജാസ്‌ കളരിക്കൽ , സിയാദ്‌ അബ്ദുള്ള , നിസാർ മണ്ണാർക്കാട്‌, സമീർ മണ്ണാർക്കാട്‌, ജംഷീർ അലനല്ലൂർ എന്നിവർ നേതൃത്വം നൽകി. നജീബ്‌ കോതമംഗലം സ്വാഗതവും, അബ്ദുറസാഖ്‌ ആലുങ്കൽ നന്ദിയും പറഞ്ഞു

Advertisment