Advertisment

ദമ്മാമിൽ മുൻ കോൺഗ്രസ് നേതാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു

New Update

publive-image

Advertisment

ജിദ്ദ: ദമ്മാമിൽ മുൻ കോൺഗ്രസ് നേതാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു. കോഴിക്കോട്, അടിവാരം, കണലാട് കോമത്ത് ഇ കെ വിജയൻ (54) ആണ് മരിച്ചത്. രാവിലെ നെഞ്ചു വേദനയെ തുടർന്ന് അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അന്ത്യശ്വാസം വലിക്കുകയായിരുന്നു.

ഭാര്യ: റീന. രണ്ടു മക്കളുമുണ്ട്.

കോൺഗ്രസ് മണ്ഡലം നേതാവും മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായിരുന്നു വിജയൻ. കഴിഞ്ഞ ഒരു വർഷമായി ദമ്മാമിൽ തന്നെയാണ് വിജയൻ.

ദമ്മാം മെഡിക്കൽ കോംപ്ലക്‌സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഇതിനായി രംഗത്തുള്ള സാമൂഹ്യ പ്രവർത്തകർ അറിയിച്ചു.

Advertisment