Advertisment

ദക്ഷിണ സൗദിയിലെ അഭൂതപൂർവമായ ആലിപ്പഴ വീഴ്ച സംബന്ധിച്ച പഠനത്തിന് നിർദേശം

New Update

 

Advertisment

publive-image

ജിദ്ദ: സൗദിയിൽ പലയിടത്തും മഴ പലപ്പോഴായി തുടരുകയാണ്. രാജ്യത്തിന്റെ തെക്കൻ ഭാഗത്തും വിശിഷ്യാ അവിടുത്തെ ഹൈറേഞ്ച് ഭാഗങ്ങളിലും ശമനമില്ലാത്ത മഴ തുടരുകയാണെന്നതാണ് പൊതുവെയുള്ള അവസ്ഥ.

വെള്ളിയാഴ്ച ഖമീസ് മുശൈത്ത് ഗവര്ണറേറ്റിൽ ഉണ്ടായത് അഭൂതപൂർവമായ മഴയും ആലിപ്പഴ വർഷവുമായിരുന്നു. കൃത്യം ഒരു മാസം മുമ്പ് റംസാൻ അവസാനത്തിൽ ത്വായിഫ് പ്രദേശത്തും സമാനമായ അതിവർഷവും ആലിപ്പഴ വീഴ്ചയും അനുഭവപ്പെട്ടിരുന്നു. ഇത് പ്രത്യേക പഠനം ആവശ്യപ്പെടുന്ന പ്രതിഭാസമായാണ് വിലയിരുത്തപ്പെടുന്നത്.

വെള്ളിയാഴ്ച ഉണ്ടായ കനത്ത മഴയ്കും ഐസ് വീഴ്ചയ്ക്കും മുഴുവൻ അസീർ പ്രവിശ്യയും ഖമീസ് മുശൈത്ത് ഗവര്ണറേറ്റും സാക്ഷ്യം വഹിച്ചു. ത്വായിഫിലും ഖമീസ് മുഷൈത്തിലും അനുഭവപ്പെട്ട ആലിപ്പഴ വീഴ്ച സംബന്ധിച്ച കാലാവസ്ഥാ പഠനം നടത്താൻ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ സി ഇ ഒ ഡോ. അയ്മൻ ഗുലാം ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി.പേമാരിയിലും ശക്തമായ ആലിപ്പഴവർഷത്തിലും പ്രവിശ്യയിലെ ചില പ്രദേശങ്ങളിൽ വസ്തു നാശങ്ങളും ഉണ്ടായി.

തെക്കൻ സൗദിയിലെ ചില മഴ ചിത്രങ്ങൾ:

publive-image

publive-image

Advertisment