Advertisment

ഇറാൻ - സൗദി ബന്ധം മുന്നോട്ട്, റിയാദിലെ അംബാസഡറെ ഇറാൻ പ്രഖ്യാപിച്ചു

New Update

publive-image

Advertisment

ജിദ്ദ: രണ്ടു മാസങ്ങൾക്ക് മുമ്പ് ബീജിങ്ങിൽ വെച്ച് ചൈനയുടെ മധ്യസ്ഥതയിൽ ഉണ്ടായ ഇറാൻ - സൗദി നയതന്ത്ര പുനഃസ്ഥാപന കരാർ പ്രകാരമുള്ള നടപടികൾ പുരോഗമിക്കുന്നു. ഇതിലെ ഒരു സുപ്രധാന നീക്കം തിങ്കളാഴ്ച ഉണ്ടായി. സൗദി തലസ്ഥാനമായ റിയാദിലേക്കുള്ള തങ്ങളുടെ അംബാസഡറെ ഇറാൻ പ്രഖ്യാപിച്ചു.

അലി റിസാ ഇനായത്തി ആണ് സൗദിയിലെ പുതിയ അംബാസഡർ. ഇറാൻ വിദേശകാര്യ മന്ത്രാലയത്തിലെ ഗൾഫ് വിഭാഗം മേധാവിയും കുവൈറ്റിലെ മുൻ അംബാസഡറുമായിരുന്നു ഇനായത്തി.

ഇരു രാജ്യങ്ങളും പരസ്പരം നയതന്ത്ര കാര്യാലയങ്ങൾ തുറക്കാനുള്ള നടപടികളുമായി മുന്നോട്ടു പോയികൊണ്ടിരിക്കുകയാണ്. റിയാദിൽ ഇറാൻ എംബസി തുറക്കുന്ന സന്ദർഭത്തിൽ സൗദി സന്ദർശിക്കാനുള്ള ക്ഷണം സൗദി ഭരണാധികാരി സൽമാൻ രാജാവ് അയച്ചിരുന്നു. രണ്ടു രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാർ നേരിട്ട് കണ്ട് സംഭാഷണങ്ങൾ നടത്തിയിരുന്നു. ഈ മാസം ഇരുപത്തിയെട്ടിന് എമ്പതിനായിരത്തിലേറെ എണ്ണം വരുന്ന ഇറാൻ ഹാജിമാർ പുണ്യനാട്ടിലേയ്ക്ക് പ്രവഹിച്ചു തുടങ്ങഉം.

ഇറാൻ - സൗദി ബന്ധം ഉദ്ദിഷ്ടമായ വിധത്തിൽ എത്തിക്കഴിഞ്ഞാൽ അതിനെ മിഡ്‌ഡിൽ ഈസ്റ്റിലെ രക്തരഹിത വിപ്ലവം എന്ന് ശരിക്കു വിശേഷിപ്പിക്കാം.

Advertisment