Advertisment

ജിദ്ദ - ഒതായി ചാത്തല്ലൂർ വെൽഫെയർ കമ്മിറ്റി കുടുംബ സംഗമവും ഉംറ സംഘത്തിന് സ്വീകരണവും നൽകി

New Update

publive-image

Advertisment

ജിദ്ദ ഒതായി ചാത്തല്ലൂർ പ്രേദേശത്ത് നിന്ന് വിവാഹം ചെയ്തിട്ടുള്ള മരുമക്കളെ അടക്കം പങ്കെടുപ്പിച്ച് കൊണ്ട് കുംറ വില്ലയിൽ കുടുംബ സംഗമവും നാട്ടിൽ നിന്നുള്ള ഉംറ സംഘത്തിന് സ്വീകരണവുംനൽകി. പ്രസിഡന്റ് ഫൈസൽ ബാബു കെ സി അധ്യക്ഷത വഹിച്ച ചടങ്ങ് രക്ഷാധികാരി പി വി മുഹമ്മദ് അഷ്‌റഫ് ഉത്ഘാടനം ചെയ്തു.

കമ്മറ്റിയുടെ പ്രവർത്തങ്ങൾ സുൽഫീക്കർ ഒതായി വിശദീകരിച്ചു. നാട്ടിൽ നിന്ന് ഒതായി കരുണ രക്ഷാധികാരി ഇബ്രാഹിം എടപ്പറ്റയും , വി ടി ഗഫൂർ അടങ്ങുന്ന ഉംറ സംഘത്തിനാണ് സ്വീകരണം നൽകിയത്. പരിപാടിയുടെ ഭാഗമായി സിദീഖ് മന്നയിൽ ഫാസിൽ ഒതായി, ഫവാസ് ടി കെ, ഖമറു ഒതായി, അൻഷിദ് പി വി, ഷാജഹാൻ പി സി പാണ്ടിക്കാട്അ, ജുനൈസ് കെ അടക്കമുള്ളവരുടെ ഗാന സന്ധ്യയും അരങ്ങേറി.

അംഗങ്ങളെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് വടം വലി, ചാക്ക് റൈസ്, ഷൂട്ട് ഔട്ട്, ഫുട്‌ബോൾ തുടങ്ങിയ വിവിധ മത്സര പരിപാടികളും അരങ്ങേറി. മൽസരത്തിൽ ഹബീബ് കാഞ്ഞിരാലയുടെ നേതൃത്ത്തിലുള്ള ഗ്രീൻ ഹൗസ് ചാമ്പ്യയൻമാരായി. സ്ത്രീകളും കുട്ടികളും അടക്കം മൽസരത്തിൽ പങ്കെടുത്തത് പരിപാടിക്ക് മാറ്റ് കൂട്ടി ..ആർട്സ് ആൻഡ് സ്പോർട്സ് പരിപാടി കൺവീനർ ജുനൈസ് ബാവ, വി ടി ആരിഫ്, ഹിസ്‌ഹാഖ്‌ മന്നയിൽ , മുഹിസിന ടീച്ചർ എന്നിവർ നേതൃത്തം നൽകി. ഗഫൂർ പി സി പരിപാടിയുടെ കോഓർഡിനേഷൻ നടത്തി .

അഷ്‌റഫ് വി ടി, മുഹമ്മദ് റാഫി, സൽമാൻ സാദിക്ക്, ഫായിസ ടീച്ചർ, അഷ്‌ഫാഖ്‌ പി വി എന്നിവർ ആശംസ അറിയിച്ചു ജനറൽ സെക്രട്ടറി സുനീർ കെ പി സ്വാഗതം ട്രഷറർ മുഹമ്മദ്‌ അമീൻ ചെമ്മല നന്ദിയും പറഞ്ഞു.

Advertisment