Advertisment

മദീനയിലെത്തിയ ആദ്യ ഇന്ത്യൻ ഹജ്ജ് സംഘത്തിന് ആർ എസ് സി വളണ്ടിയർമാർ വരവേൽപ്പ് നൽകി

New Update

publive-image

Advertisment

മദീന: ഇന്ത്യയിൽ നിന്നെത്തിയ ആദ്യ ഹജ്ജ് സംഘത്തിന് മദീന ഇന്റർനാഷണൽ എയർപോർട്ടിൽ ആർ എസ് സി ഹജ്ജ് വളണ്ടിയർമാർ സ്വീകരണം നൽകി. ഞായറാഴ്ച ഉച്ചയ്ക്ക് 01:45 ന് കൊൽക്കത്തയിൽ നിന്നും എത്തിയ ആദ്യ ഹജ്ജ് സംഘത്തിനാണ് ആർ എസ് സി ഹജ്ജ് വളണ്ടിയർ കോർ ടീം മധുരം നൽകിയും സമ്മാനം നൽകിയും സ്വീകരിച്ചത്.

ഇരു ഹറമുകൾ കേന്ദ്രീകരിച്ച് മക്കയിലും മദീനയിലും എയർപോർട്ട് കേന്ദ്രീകരിച്ച് ജിദ്ദയിലും ഹാജിമാരെ സ്വീകരിക്കാനും സേവനം ചെയ്യാനും പ്രത്യേകം പരിശീലനം ലഭിച്ച രണ്ടായിരത്തോളം ഹജ്ജ് വളണ്ടിയർ സംഘത്തെയാണ് ഹജ്ജ് വളണ്ടിയർ കോർ എച്ച് വി സി എന്ന പേരിൽ രിസാല സ്റ്റഡി സർക്കിൾ സജ്ജമാക്കിയിട്ടുള്ളത്.

കഴിഞ്ഞ പതിനാല് വർഷത്തോളമായി ഹജ്ജ് വളണ്ടിയർ സേവന രംഗത്ത് മുൻനിരയിലുള്ള ആർ. എസ്. സിയുടെ സേവനങ്ങൾ പല തവണ ഉദ്യോഗസ്ഥർക്കിടയിലും അന്താരാഷ്‌ട്ര മാധ്യമങ്ങളിലും ചർച്ചയായിട്ടുണ്ട്.തീർഥാടകർക്കാവശ്യമായ സഹായങ്ങൾ നൽകുക, വഴി തെറ്റിയവരെ അവരുടെ ഇടങ്ങളിൽ എത്തിക്കുക, അവശ്യ സാധനങ്ങൾ വിതരണം ചെയ്യുക, ഹജ്ജ് ദിനങ്ങളിൽ ഹാജിമാർക്കൊപ്പം കർമ്മങ്ങളിൽ സഹായിക്കുക, അവശർക്ക് ആവശ്യമായ ചികിത്സാ സഹായമെത്തിക്കുക തുടങ്ങി ആവശ്യമായ എല്ലാ സേവനങ്ങൾക്കും വളണ്ടിയർ സംഘം നേതൃത്വം നൽകുന്നു.

ഹജ്ജ് വേളയിൽ മിനയിൽ മുഴുസമയ സേവനത്തിനായി വളണ്ടിയർമാർക്ക് വ്യത്യസ്ത സോണുകളിലായി പ്രത്യേകം ട്രൈനിംഗ് നൽകിവരുന്നു. മദീനയിൽ വെച്ച് നടന്ന സ്വീകരണത്തിന് ഉസ്മാൻ മറ്റത്തൂർ(ആർ എസ് സി ഗ്ലോബൽ), മൻസൂർ ചുണ്ടമ്പറ്റ(ജനറൽ സെക്രട്ടറി ആർ എസ് സി സൗദി), മുഹ്‌യുദ്ധീൻ സഖാഫി(പ്രസിഡണ്ട് ഐ സി എഫ് മദീന സെൻട്രൽ), സദഖത്തുള്ള(കലാലയം സെക്രട്ടറി ആർ എസ് സി സൗദി), നൗഷാദ്(ചെയർമാൻ ആർ എസ് സി മദീന), അബ്ദുൽ ബാരി(ഓർഗനൈസേഷൻ സെക്രട്ടറി ആർ എസ് സി മദീന), ജുബൈർ (വളണ്ടിയർ ക്യാപ്റ്റൻ മദീന), അബ്ബാസ്(ജനറൽ സെക്രട്ടറി ആർ എസ് സി മദീന), നിഷാദ്(ഹജ്ജ് വളണ്ടിയർ ക്യാപ്റ്റൻ), മുസ്തഫ ഹാജി(ഐ സി എഫ് മദീന), അബൂബക്കർ ഹാജി(ഐ സി എഫ് മദീന), സൽമാൻ(മർക്കസ് കമ്മിറ്റി സെക്രട്ടറി), ഹാരിസ്(ഹജ്ജ് വളണ്ടിയർ) എന്നിവർ നേതൃത്വം നൽകി.

Advertisment