Advertisment

"കൂടുതൽ വി എഫ് എസ് കേന്ദ്രങ്ങൾ അനുവദിക്കണം": ജിദ്ദ കെ എം സി സി

New Update

 

Advertisment

publive-image

ജിദ്ദ: കുടുംബ സന്ദർശനവിസകൾക്ക് പുറമെ സൗദിയിലേക്കുള്ള തൊഴിൽ വിസകൾ സ്റ്റാമ്പ് ചെയ്യുന്നതിനും വിഎസ്എഫ് കേന്ദ്രങ്ങളിൽ നേരിട്ടെത്തി വിരലടയാളം നൽകണമെന്ന വ്യവസ്ഥ നടപ്പിലായ സാഹചര്യത്തിൽ കേരളത്തിൽ കൂടുതൽ വി എസ് എഫ് കേന്ദ്രങ്ങൾ ആരംഭിക്കുന്നതുനുവേണ്ട നടപടികളെടുക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തയ്യാറാകണമെന്ന് ജിദ്ദ കെ എം സി സി സെൻട്രൽ കമ്മറ്റി ആവശ്യപ്പെട്ടു.

ഈ ആവശ്യമുന്നയിച്ച് കേന്ദ്ര സംസ്ഥാന മന്ത്രിമാർക്കും ജനപ്രതിനിധികൾക്കും കെ.എം.സി.സി നിവേദനങ്ങൾ അയച്ചിട്ടുണ്ട്.

നിലവിൽ കൊച്ചിയിൽ മാത്രമാണ് വി എസ് എഫ് കേന്ദ്രമുള്ളത്. ഇപ്പോൾ അപ്പോയിന്മെന്റ് ലഭിക്കുവാൻ ദിവസങ്ങളോളം കാത്ത് നിൽക്കണം. കൂടുതൽ പേർ അങ്ങോട്ടെത്തുന്നതോടുകൂടി വി എസ് എഫ് കേന്ദ്രത്തിൽ അനിയന്ത്രിതമായ തിരക്കും പ്രതീക്ഷിക്കുന്നു.

ജോലി ആവശ്യാർത്ഥം വിസനേടിയവർക്കും സന്ദർശക വിസയിൽ ഉറ്റവരുടെയടുത്തേക്ക് യാത്രചെയ്യാൻ തയ്യാറായവർക്കും ഇത് വലിയ പ്രയാസവും കാലതാമസവുമായിരിക്കുംഈ സാഹചര്യത്തിൽ ബന്ധപ്പെട്ടവർ സ്ഥിതിഗതികൾ ചർച്ച ചെയ്യണം.

എല്ലാ ജില്ലാ കേന്ദ്രങ്ങളിലും വിശിഷ്യാ മലബാർ മേഖലകളിൽ കൂടുതൽ വി എസ് എഫ് ഓഫീസുകൾ ആരംഭിച്ചാൽ മാത്രമേ നിലവിലെ പ്രതിസന്ധിക്ക് പരിഹാരമാവുകൊയൊള്ളൂ എന്ന് ജിദ്ദ കെ എം സി സി സെൻട്രൽ കമ്മറ്റി പ്രസിഡന്റ് അഹമ്മദ് പാളയാട്ട് ജനറൽ സെക്രട്ടറി അരിമ്പ്ര അബൂബക്കർ എന്നിർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ക്രിയാത്മകമായ നടപടികൾ ഉടൻ ഉണ്ടായില്ലെങ്കിൽ നാട്ടിൽ പ്രത്യക്ഷത്തിലുള്ള സമര പരിപാടികൾ ആസുത്രണം ചെയ്യുമെന്നും ജിദ്ദ കമ്മറ്റി നേതാക്കൾ അറിയിച്ചു.

Advertisment