Advertisment

ഇഹ്‌സാൻ - ബസ്സാം: മറ്റൊരു സയാമീസ് ഇരട്ട കൂടി റിയാദിലെത്തി - വേർപിരിയാൻ

New Update

publive-image

ജിദ്ദ: കഴിഞ്ഞ ആഴ്ച റിയാദിൽ വെച്ച് നടന്ന നൈജീരിയൻ സയാമീസ് ഇരട്ട ഹസീന - ഹസാനയുടെ വിജയകരമായ വേർപിരിക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം മറ്റൊരു സയാമീസ് ഇരട്ട കൂടി സൗദിയിലെത്തി. സിറിയൻ സയാമീസ് ഇരട്ടയായ ഇഹ്‌സാൻ, ബസ്സാം എന്നീ കുഞ്ഞുങ്ങളാണ് മാതാപിതാക്കളോടൊപ്പം റിയാദിലെത്തിയത്. സൗദി ഭരണാധികാരിയുടെ "സയാമീസ് വേർപിരിക്കൽ പദ്ധ്വതി" പ്രകാരം തുർക്കിയിൽ നിന്നാണ് ഇവർ എത്തിയത്.

സൗദിയുടെ എയർ മെഡിക്കൽ ഇവാക്വേഷൻ വിമാനം വഴിയാണ് പുതിയ സയാമീസ് സംഘം റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. നാഷണൽ ഗാർഡ് മന്ത്രാലയത്തിലെ ആശുപത്രി, അവരുടെ അവസ്ഥ പഠിക്കാനും ഒരു നടപടിക്രമത്തിന്റെ സാധ്യത പരിഗണിക്കാനും അവരെ വേർതിരിക്കുന്ന പ്രക്രിയയ്ക്ക് രൂപം നൽകാനും തുടങ്ങിയിട്ടുണ്ട്.

Advertisment