Advertisment

ഇസ്രായേൽ ആയുധക്കയറ്റുമതി 2022 ൽ സർവകാല റെക്കാർഡിൽ; നാലിലൊന്ന് വാങ്ങിക്കൂട്ടിയത് അറബ് രാജ്യങ്ങളും

New Update

 

Advertisment

publive-image

ജിദ്ദ: 2022 ഇസ്രയേലിനെ സംബന്ധിച്ചിടത്തോളം ആയുധ കയറ്റുമതിയിൽ റെക്കാർഡ് വർഷമാണ്. ആ രാജ്യത്തിന്റെ എക്കാലത്തേയും വലിയ ആയുധ കയറ്റുമതിയ്ക്കാണ് പോയവർഷം സാക്ഷ്യം വഹിച്ചത്. ആഗോള അസ്ഥിരതയോടൊപ്പം ഇസ്രായേൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾക്കുണ്ടെന്ന് പറയപ്പെടുന്ന മേന്മ അവരുടെ സൈനിക കയറ്റുമതി ഗണ്യമായി വർധിക്കുന്നതിന് ഇടയാക്കിയെന്ന് വേണം കണക്കുകൂട്ടാൻ. ഡ്രോണുകൾ, മിസൈലുകൾ എന്നിവയുടെ ആവശ്യകതയും ഇസ്രയേലിനെ ആയുധ കച്ചവടത്തിലെ വമ്പൻ വ്യാപാരിയാക്കി നിലനിർത്തുകയാണ്.

അതൊരു വ്യാപാര, വ്യവസായ വർത്ത മാത്രമാണെങ്കിൽ അതിലെ ഇടപാടുകാരെ കുറിച്ചു കേൾക്കുമ്പോൾ ശരിക്കും സ്തബ്ധരായിപോകും. ഇസ്രായേൽ കയറ്റുമതി ചെയ്ത ആയുധങ്ങളിൽ നാലിലൊന്ന് വണ്ടിക്കൂട്ടിയത് ഫലസ്തീന്റെ സ്വന്തം ആൾക്കാരായ സാക്ഷാൽ അറബ് രാജ്യങ്ങളും. “അബ്രഹാം ഉടമ്പടി” എന്ന പേരിൽ മുൻ അമേരിക്കൻ പ്രസിഡണ്ട് ട്രംപ് താല്പര്യപ്പെട്ടു ഇസ്രയേലുമായി ചങ്ങാത്തം ഉണ്ടാക്കിയ ചില അറബ് രാജ്യങ്ങളാണ് ഇസ്രയേലിന്റെ ആയുധ വരുമാനം റോക്കറ്റ് പോലെ ഉയർത്തിയതിൽ വലിയ പങ്കാളികൾ.

ഇസ്രായേൽ സുരക്ഷാ മന്ത്രാലയം പ്രസിദ്ധീകരിച്ച റിപ്പോർട്ടിലെ വിവരങ്ങൾ പ്രകാരം ഇസ്രായേലുമായി നോർമലൈസേഷൻ കരാറിൽ ഒപ്പുവെച്ച അറബ് രാജ്യങ്ങളിലേക്കുള്ള ആയുധ കയറ്റുമതിയിൽ ഒരു കുതിച്ചുചാട്ടമാണ് കാണിക്കുന്നത്. യു എ ഇ, ബഹ്‌റൈൻ, മൊറോക്കോ, സുഡാൻ എന്നിവരാണ് ട്രംപ് മുഖാന്തിരമുള്ള ഇസ്രയേലിന്റെ പുത്തൻ ചങാതികൾ.

publive-image

12 ബില്യൺ 556 ആയിരം ഡോളറാണ് കഴിഞ്ഞ വർഷത്തെ ഇസ്രയേലിന്റെ ആയുധ കയറ്റുമതി. അതിന്റെ നാലിലൊന്ന് വാങ്ങിക്കൂട്ടിയതോ, ചില അറബ് ഭരണകൂടങ്ങളും. കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ ഇസ്രായേൽ ആയുധങ്ങൾ കയറ്റുമതി ചെയ്തതിനെ അപേക്ഷിച്ച് 2022 ൽ 50% വർദ്ധനാവാണ് ഉണ്ടായിരിക്കുന്നത്, കഴിഞ്ഞ ദശകത്തിൽ അത് കയറ്റുമതി ചെയ്തതിനേക്കാൾ ഇരട്ടിയാണ്.

ആയുധങ്ങളിൽ ചില പ്രധാന ഇനങ്ങൾ ഇങ്ങിനെയാണ്: 25%, മിസൈലുകൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ 19%, റഡാർ, ഇലക്ട്രോണിക് യുദ്ധ സംവിധാനങ്ങൾ 13%, മനുഷ്യനള്ള യുദ്ധവിമാനങ്ങൾക്കുള്ള ഉപകരണങ്ങൾ, ഇലക്ട്രോണിക്സ് എന്നിവ 5%.

ഞങ്ങളുടെ സൈനിക കഴിവുകൾ നിലനിർത്താനും മെച്ചപ്പെടുത്താനും ഞങ്ങൾ നിരന്തരം പ്രവർത്തിക്കുന്നു," ഇസ്രായേൽ പ്രതിരോധ മന്ത്രാലയം ഡയറക്ടർ ജനറൽ ഇയാൽ സമീർ ഒരു പ്രസ്താവനയിൽ വിവരിച്ചു.

Advertisment