Advertisment

വെണ്ടയ്ക്ക കഴിച്ചാലുള്ള ആരോ​ഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം....

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

ആരോഗ്യത്തിന് സഹായിക്കുന്നവയില്‍ പച്ചക്കറികള്‍ക്ക് പ്രധാന സ്ഥാനമുണ്ട്. പല തരം വൈറ്റമിനുകളുടേയും പോഷകങ്ങളുടേയും കലവറയാണ് പച്ചകറികള്‍ എന്ന് നമുക്കറിയാം. പച്ച നിറത്തിലെ പച്ചക്കറികളില്‍ പ്രധാനിയാണ്‌   വെണ്ടയ്ക്ക. വിറ്റാമിൻ സി, കെ 1 എന്നിവ വെണ്ടയ്ക്കയിൽ കൂടുതലായി അടങ്ങിയിട്ടുണ്ട്.

Advertisment

ഏറ്റവും കൂടുതൽ പോഷകഗുണങ്ങൾ ഉള്ളതും രോഗങ്ങളെ അകറ്റി നിർത്താൻ സഹായിക്കുന്നതുമായ ഏക പച്ചക്കറി വെണ്ടയ്ക്കയാണ് എന്ന് നിസ്സംശയം പറയാം. ഈ പച്ചക്കറി ഉപയോഗിച്ച് മലയാളികൾ പരീക്ഷിക്കാത്ത വിഭവങ്ങളില്ല. വെണ്ടയ്ക്ക തോരൻ, വെണ്ടയ്ക്ക മെഴുക്കുപെരട്ടി, വെണ്ടയ്ക്ക കിച്ചടി, വെണ്ടയ്ക്ക അച്ചാർ എന്ന് തുടങ്ങി നമ്മുടെ സാമ്പാറിൽ വരെ അവിഭാജ്യ ചേരുവയായി മലയാളി വീട്ടമ്മമാർ വെണ്ടയ്ക്ക ചേർക്കും. വെണ്ടയ്ക്കയില്ലെങ്കിൽ അത് സാമ്പാറല്ല എന്നതാണ് അവസ്ഥ.

publive-image

എന്നാല്‍, ഒരു പക്ഷെ വെണ്ടയ്ക്കയുടെ ആരോഗ്യ ഗുണങ്ങൾ എന്താണെന്ന് അറിയാതെയാണ് നമ്മിൽ പലരും ഇത് കഴിക്കുന്നത്.  പച്ചക്കറികൂട്ടത്തിൽ ഏറ്റവും പോഷക​ഗുണങ്ങളുള്ള ഒന്നാണ് വെണ്ടയ്ക്ക. വെണ്ടയ്ക്ക കഴിച്ചാലുള്ള ​ഗുണങ്ങൾ ചെറുതല്ല. വൈറ്റമിന്‍ എ, ബി, സി, ഇ, കെ എന്നിവ കൂടാതെ കാല്‍സ്യം, അയണ്‍, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക്‌ എന്നിവയും ഉയര്‍ന്ന തോതില്‍ നാരുകളും വെണ്ടയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. വെണ്ടയ്ക്കയില്‍ അടങ്ങിയിരിയ്ക്കുന്ന വിറ്റാമിൻ കെ 1 കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനാണ്, ഇത് രക്തം കട്ടപിടിക്കുന്നത് തടയുന്നു. വെണ്ടയ്ക്കയിൽ കലോറിയും കാർബോഹൈഡ്രേറ്റും കുറവാണ്. എന്നാൽ, പ്രോട്ടീനും ഫൈബറും ധാരാളം അടങ്ങിയിട്ടുണ്ട്.

വെണ്ടയ്ക്ക കഴിച്ചാലുള്ള  ​ഗുണങ്ങൾ അറിയാം 

1. ധാരാളം  നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ വെണ്ടയ്ക്ക ദഹന സംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ സഹായകമാണ്. വെ​ണ്ട​യ്ക്ക​യി​ലു​ള​ള  Mucilaginous നാ​രു​ക​ൾ ദ​ഹനവ്യ​വ​സ്ഥ​യു​ടെ ആ​രോ​ഗ്യ​ത്തി​ന് ഉ​ത്ത​മമാണ്.

2. എല്ലുകളുടെയും ശരീരത്തിന്‍റെയും ആരോഗ്യം നിലനിര്‍ത്താനാവശ്യമായ വൈറ്റമിനുകളാലും മിനറലുകളാലും സസമ്പന്നമാണ് വെണ്ടയ്‌ക്ക. വൈറ്റമിന്‍ എ-യോടൊപ്പം തന്നെ ആന്‍റിഓക്‌സിഡന്‍റുകളായ ബീറ്റ കരോട്ടിന്‍, സെന്തീന്‍, ലുട്ടീന്‍ എന്നിവയുമുള്ളതിനാല്‍ ഇത് കാഴ്‌ചശക്‌തി കൂട്ടാനും സഹായിയ്ക്കും.

3. ചർമ്മസംരക്ഷണത്തിനും വെണ്ടയ്ക്ക ഉത്തമമാണ്. ത്വക്ക് രോ​ഗങ്ങൾ വേഗം സുഖപ്പെടാനും  വെണ്ടയ്ക്ക സഹായകമാണ്.

4. വെ​ണ്ടയ്​ക്ക പ​തി​വാ​യി ക​ഴി​ക്കു​ന്ന​ത് ദഹന സംബന്ധമായ പ്രശ്നങ്ങള്‍, മ​ല​ബ​ന്ധം, ഗ്യാ​സ് തു​ട​ങ്ങി​യ​വ​യ്ക്കു​ള​ള സാ​ധ്യ​ത കു​റ​യ്ക്കു​ന്നു. ശ​രീ​ര​ത്തി​ൽ അ​ടി​ഞ്ഞു​കൂ​ടു​ന്ന അ​മി​ത​കൊ​ഴു​പ്പ് ഇ​ല്ലാ​താ​ക്കു​ന്ന​തി​നും വെണ്ടയ്ക്കയിലെ നാ​രു​ക​ൾ സ​ഹായിയ്ക്കും. വെ​ണ്ട​യ്ക്ക​യി​ലു​ള​ള നാ​രു​ക​ൾ ചെ​റു​കു​ട​ലി​ലെ പ​ഞ്ച​സാ​ര​യു​ടെ ആ​ഗി​ര​ണം വൈ​കി​പ്പി​ക്കു​ന്ന​തി​ലൂ​ടെ ര​ക്ത​ത്തി​ലെ ഗ്ലൂ​ക്കോ​സിന്‍റെ തോ​ത് നി​യ​ന്ത്രി​ത​മാ​ക്കു​ന്നു.

5.  കാ​ഴ്ച​ശ​ക്തിയ്ക്ക് ഉത്തമമാണ് വെണ്ടയ്ക്ക. വെ​ണ്ട​യ്ക്ക പ​തി​വാ​യി ആ​ഹാ​ര​ക്ര​മ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ൽ കാ​ഴ്ച​ശ​ക്തി മെ​ച്ച​മാ​യി നി​ല​നി​ർ​ത്താം. ഇതില്‍ അടങ്ങിയിരിയ്ക്കുന്ന ​ വി​റ്റാ​മി​ൻ സി ​രോ​ഗ​പ്ര​തി​രോ​ധ​ശ​ക്തി കൂട്ടാൻ നല്ലതാണ്.

6. ജ​ല​ദോ​ഷം, ചു​മ എന്നിവ അകറ്റാൻ ദിവസവും വെണ്ടയ്ക്ക കഴിക്കുന്നത് ​ഗുണം ചെയ്യും. ശ്വാസകോശസം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ൾ പ്ര​ത്യേ​കി​ച്ചും ആ​സ്ത്മയി​ൽ നി​ന്ന് ആ​ശ്വാ​സം നേ​ടു​ന്ന​തി​ന് വെ​ണ്ട​യ്ക്ക സ​ഹാ​യ​കമാണ്.

7. ര​ക്ത​സ​മ്മർ​ദം കു​റ​യ്ക്കു​ന്ന​തി​നും ഹൃ​ദ​യാ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും  വെണ്ടയ്ക്കയില്‍ അടങ്ങിയിരിയ്ക്കുന്ന പൊട്ടാ​സ്യം സ​ഹാ​യ​കമാകും. സ്ത്രീ​ക​ളു​ടെ ആ​രോ​ഗ്യ​ജീ​വി​ത​ത്തി​നും വെ​ണ്ട​യ്ക്ക ഗു​ണ​ക​രമാണ്.

8. ​ഗർഭിണികൾ വെണ്ടയ്ക്ക കഴിക്കുന്നത് നല്ലതാണ്. ഭ്രൂ​ണാ​വ​സ്ഥ​യി​ൽ ത​ല​ച്ചോ​റിന്‍റെ വി​കാ​സ​ത്തി​നു ഫോ​ളി​ക്കാ​സി​ഡ് അ​വ​ശ്യമാണ്. വെ​ണ്ട​യ്ക്ക​യി​ൽ ഫോ​ളേ​റ്റു​ക​ൾ ധാ​രാ​ളം അടങ്ങിയിട്ടുണ്ട്.

Advertisment