Advertisment

ചെരുപ്പിടാതെ ഒന്ന് നടന്ന് നോക്കിക്കേ...ലഭിക്കും ഈ അഞ്ച് ആരോ​ഗ്യ ​ഗുണങ്ങൾ

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

ചെരുപ്പില്ലാതെ പുറത്തേക്കിറങ്ങരുത് എന്നാണ് ചിലർ ചെറുപ്പത്തിലെ മുതൽ കുട്ടികളോട് പറയാറുള്ളത്. ചെരുപ്പില്ലാതെ മണ്ണിലൊക്കെ ഇറങ്ങിയാൽ എന്തെങ്കിലും അലർജി വരും. കാലിൽ ചൊറിച്ചിലുണ്ടാകും തുടങ്ങി നിരവധി കാര്യങ്ങൾ ഇതിന് കാരണമായി പറയാറുണ്ട്. എന്നാൽ ചെരുപ്പില്ലാതെ നടന്നാൽ ലഭിക്കുന്ന ആരോ​ഗ്യ ​ഗുണങ്ങളെ കുറിച്ച് നിങ്ങൾക്ക് അറിയാമോ? ഭൂമിയെ നമ്മൾ നേരിട്ട് സ്പർശിക്കുമ്പോൾ അതിന്റെ ​ഗുണം നമുക്ക് ലഭിക്കും എന്ന് ചിലരെങ്കിലും പറഞ്ഞ് കേട്ടിട്ടുണ്ടാകുമല്ലോ? അതെ ഭൂമിയിലെ ഇലക്ട്രോണ്‍സുമായി നമ്മളുടെ ശരീരത്തിനുണ്ടാകുന്ന സ്പര്‍ശനം നമ്മളുടെ മാനസികവും ശാരീരികവുമായിട്ടുള്ള ആരോഗ്യത്തിന് ഗുണം ചെയ്യുന്നതായി ചില പഠനങ്ങൾ പറയുന്നുണ്ട്.

Advertisment

publive-image

പുല്ലിലൂടെ കുറച്ച് സമയം ചെരുപ്പിടാതെ നടന്നാൽ നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സാധിക്കും. ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്താൻ ഏറ്റവുമധികം സഹായിക്കുന്ന ഘടകങ്ങളില്‍ ഒന്നാണ് ഇത്. പുല്ലിലൂടെ നടക്കുമ്പോള്‍ ഹൃദയത്തിന്റെ തുടിപ്പ് ഏകീകരിക്കാനും ശരീരതാപം ബാലന്‍സ് ചെയ്യുന്നതിനും ഇത് സഹായിക്കുന്നു. ഒപ്പം ഹോര്‍മോണ്‍ വ്യതിയാനം നിയന്ത്രിക്കാനും ഇതിലൂടെ സാധിക്കുന്നു. ഇതെല്ലാം ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. ഒരു ദിവസം 15 മിനിറ്റ് എങ്കിലും ചെരുപ്പിടാതെ നടക്കണം. ചെലവുകൾ ഒന്നും തന്നെയില്ലാതെ നമ്മുടെ ഹൃദയത്തിന്റെ ആരോ​ഗ്യം നമുക്ക് സംരക്ഷിക്കാൻ ഇതിലൂടെ സാധിക്കും.

രാത്രി ഉറക്ക കുറവുണ്ടോ? അങ്ങനെ ഉറക്കം കിട്ടാത്തവരാണ് നിങ്ങളെങ്കിൽ ദിവസവും ഒരു 15 മിനിറ്റ് ചെരുപ്പില്ലാതെ മുറ്റത്ത് മണ്ണിലൂടെ നടക്കാം. അങ്ങനെ നടന്ന് കഴിയുമ്പോൾ നിങ്ങൾക്ക് രാത്രിയിൽ നല്ല ഉറക്കം കിട്ടും. നല്ല ഉറക്കം ലഭിക്കുന്നതിന് മാത്രമല്ല രാവിലെ ഒരു അരമണിക്കൂർ നടക്കുമ്പോൾ അത് നിങ്ങളുടെ രക്തയോട്ടം വർധിപ്പിക്കും. ഒപ്പം നല്ല ഉറക്കവും കിട്ടും. ഇതിനായി നിങ്ങള്‍ക്ക് പുല്ലിലോ അല്ലെങ്കില്‍ മുറ്റത്തെ കല്ലുകള്‍ക്കിടയിലൂടെയോ നടക്കാവുന്നതാണ്.

ദിവസവും കുറച്ച് നേരമെങ്കിലും ചെരുപ്പില്ലാതെ നടക്കുന്നത് നമ്മളുടെ അവയവങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തും. രാവിലെ സൂര്യപ്രകാശം കൊള്ളുന്നതിലൂടെ ശരീരത്തിന് വിറ്റാമിന്‍ ഡി ലഭിക്കും. ഇത് നല്ലൊരു ആന്റി- ഇന്‍ഫ്‌ലമേറ്ററി ആണ്. ചെരുപ്പില്ലാതെ നടക്കുമ്പോള്‍ നമ്മളുടെ ശരീരത്തില്‍ ആന്റിഇന്‍ഫ്‌ലമേറ്ററി പ്രോപര്‍ട്ടീസ് ഉണ്ടാവുകയും ഇത് ശരീരത്തിലെ വീക്കം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. ഭൂമിയിലെ കാന്തിക ശക്തിയാണ് ഇതിന് സഹായിക്കുന്നത്.

നടക്കുമ്പോള്‍ നമ്മൾ ഉപ്പൂറ്റിയില്‍ കൊടുക്കുന്ന സമ്മര്‍ദ്ദം നമ്മളുടെ ഞരമ്പുകളുടെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തുന്നു. ഇത് നിങ്ങളുടെ കണ്ണുകള്‍ക്ക് നല്ല ആരോഗ്യം പ്രധാനം ചെയ്യുന്നതിനും സഹായിക്കുന്നു. അത് കൊണ്ട് തന്നെ കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഇത്തരത്തില്‍ പാദരക്ഷകള്‍ ഉപയോഗിക്കാതെ കുറച്ച് സമയം പുറത്ത് ഇറങ്ങി നടക്കുന്നതോ, അല്ലെങ്കില്‍ വീട്ടില്‍ നടക്കുന്നതോ നല്ലതാണ്.

നമ്മള്‍ ചെരുപ്പ് ഇടാതെ മുറ്റത്ത് നടക്കുമ്പോള്‍ നമ്മുടെ കാലിലെ മസില്‍സ് കൂടുതല്‍ ബലമുള്ളതാകും. ചെരുപ്പില്ലാതെ നടക്കുന്നത് ഒരുപാട് ​ഗുണങ്ങളാമ് നൽകുന്നത്. കാലിലെ മസില്‍സ് ബലമുള്ളതായി ഇരിക്കുമ്പോഴാണ് കാലുകള്‍ക്ക് എപ്പോഴും ഭംഗി ലഭിക്കുന്നത്. അത് കൊണ്ട് ദിവസവും ചെരുപ്പിടാതെ നടക്കുന്നത് കാലുകളിലെ മസില്‍സിന് ബലം ലഭിക്കുന്നതിന് സഹായിക്കുന്നു.

എപ്പോഴും ചെരുപ്പ് ഇട്ട് കൊണ്ട് മാത്രം നടക്കാതെ വല്ലപ്പോഴും ചെരുപ്പില്ലാതെയും മണ്ണിലൂടെ നടക്കാവുന്നതാണ്. ശാരീരികമായി മാത്രമല്ല മാനസിക ആരോ​ഗ്യത്തിനും വളരെയധികം ​ഗുണം ചെയ്യും. ചെരുപ്പിടാതെ നടക്കുന്ന ഒരുപാട് പേർ ഇന്നും നമുക്കിടയിലുണ്ട്. എത്ര ചുട്ട് പൊള്ളുന്ന വെയിലാണേലും എത്ര ചെളി നിറഞ്ഞ റോഡാണെങ്കിലും ചെരുപ്പിടാതെ നടക്കുന്നതാണ് ഇപ്പോഴും പലർക്കും ഇഷ്ടം.

Advertisment