Advertisment

മ‍ഞ്ഞുകാലത്ത് ചര്‍മ്മം ഭംഗിയാക്കുന്നതിനും ചര്‍മ്മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുമായി ഡയറ്റിലുള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ കുറിച്ച് നോക്കാം...

author-image
kavya kavya
New Update

മഞ്ഞുകാലത്ത് പൊതുവെ അണുബാധകള്‍ കൂടുതലായി കാണാറുണ്ട്. ജലദോഷം, ചുമ പോലുള്ള പ്രശ്നങ്ങളെല്ലാം ഇത്തരത്തില്‍ കാണാം. അതുപോലെ തന്നെ മഞ്ഞുകാലത്ത് നാം ഏറ്റവുമധികം നേരിടുന്ന മറ്റൊരു പ്രശ്നമാണ് ചര്‍മ്മം അമിതമായി വരണ്ടുപോവുകയോ, വിണ്ടുപൊട്ടുകയോ, തിളക്കം മങ്ങുകയോ എല്ലാം ചെയ്യുന്നത്.

Advertisment

ചര്‍മ്മം നല്ല രീതിയില്‍ തന്നെ മഞ്ഞുകാലത്ത് ബാധിക്കപ്പെടാറുണ്ട്. മോയിസ്ചറൈസര്‍, സണ്‍സ്ക്രീൻ എന്നിവയുടെയെല്ലാം ഉപയോഗത്തിന് പുറമെ ഭക്ഷണത്തിലും ചില കാര്യങ്ങള്‍ ശ്രദ്ധിച്ചല്‍ ഒരളവ് വരെ ഈ പ്രശ്നങ്ങള്‍ പരിഹരിക്കാൻ സാധിക്കും.

publive-image

ഒന്ന്...

മഞ്ഞുകാലത്ത് ഡയറ്റിലുള്‍പ്പെടുത്താവുന്ന ഒരു ഭക്ഷണം മത്സ്യമാണ്. ഷെല്‍ഫിഷും ഇതില്‍ ഉള്‍പ്പെടും. ഇവയിലടങ്ങിയിരിക്കുന്ന 'കൊളാജൻ' ആണ് നമുക്കും ഗുണകരമായി വരുന്നത്. അധികവും മീനിന്‍റെ എല്ല് (മുള്ള്), തല, കണ്ണ് എന്നിങ്ങനെയുള്ള ഭാഗങ്ങളിലാണ് 'കൊളാജൻ' കാണുന്നത്.

രണ്ട്...

ഇലക്കറികളും മഞ്ഞുകാലത്തിന് ഏറെ അനുയോജ്യമായ ഭക്ഷണമാണ്. കാബേജ്, ലെറ്റൂസ്, ചീര എല്ലാം ഇതിനുദാഹരണമാണ്. ഇവയിലടങ്ങിയിരിക്കുന്ന 'ക്ലോറോഫൈല്‍' ആണ് ചര്‍മ്മത്തിന് ഗുണകരമാകുന്നത്.

മൂന്ന്...

ബീൻസും മഞ്ഞുകാലത്ത് കഴിക്കാവുന്നൊരു ഭക്ഷണമാണ്. പ്രോട്ടീൻ ആണ് കാര്യമായും ഇവയില്‍ അടങ്ങിയിട്ടുള്ളത്. പ്രോട്ടീനിന് പുറമെ, അമിനോ ആസിഡ്സ്, കോപ്പര്‍ എന്നിവയെല്ലാം ബീൻസില്‍ അടങ്ങിയിരിക്കുന്നു. ഇവയെല്ലാം ചര്‍മ്മത്തെ പോസിറ്റീവായി സ്വാധീനിക്കുന്നു.

നാല്...

കാപ്സിക്കവും മഞ്ഞുകാലത്തിന് യോജിക്കുന്നൊരു വിഭവമാണ്. പ്രത്യേകിച്ച് മഞ്ഞയും ചുവപ്പും നിറത്തിലുള്ള കാപ്സിക്കം. ഇവ വൈറ്റമിൻ-സി, ആന്‍റി ഓക്സിഡന്‍റ്സ്, അമിനോ ആസിഡ്സ്, വിവിധ ധാതുക്കള്‍ എന്നിവയാല്‍ സമ്പന്നമാണ്. ഇവയെല്ലാം ചര്‍മ്മത്തിന് ഗുണകരമാണ്. ഇതിന് പുറമെ കാപ്സിക്കത്തില്‍ അടങ്ങിയിരിക്കുന്ന 'കാപ്സൈസിൻ' എന്ന ഘടകം ചര്‍മ്മത്തില്‍ ചുളിവുകള്‍ വരുന്നതും മറ്റും ചെറുക്കുന്നു.

അഞ്ച്...

നമ്മള്‍ നിത്യവും വീട്ടിലുപയോഗിക്കുന്നൊരു ചേരുവയാണ് വെളുത്തുള്ളി. ഇതും മഞ്ഞുകാലത്തെ ചര്‍മ്മപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഗുണകരമാണ്. വെളുത്തുള്ളിയിലടങ്ങിയിരിക്കുന്ന സള്‍ഫര്‍ ആണ് പ്രധാനമായും ഇതിന് സഹായിക്കുന്നത്.

ആറ്...

മഞ്ഞുകാലത്ത് ഉണ്ടാകുന്ന ബെറികളും ഈ സമയത്തെ ചര്‍മ്മപ്രശ്നങ്ങളെ പ്രതിരോധിക്കുന്നതിന് സഹായകമാണ്. വൈറ്റമിൻ-സിയുടെ നല്ലൊരു സ്രോതസാണ് ബെറികള്‍. വൈറ്റമിൻ-സി നമുക്കറിയാം ചര്‍മ്മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് അവശ്യം വേണ്ടുന്ന ഘടകമാണ്. ബ്ലാക്ക്ബെറി, ബ്ലൂബെറി എല്ലാം ഇതിനുദാഹരണം തന്നെ.

ഏഴ്...

മഞ്ഞുകാലത്ത് നിര്‍ബന്ധമായും കഴിക്കേണ്ട മറ്റൊന്നാണ് തക്കാളി. ചര്‍മ്മത്തിന് വളരെയധികം ഗുണകരമാകുന്ന ഒരു ഭക്ഷണമാണ് തക്കാളി. വൈറ്റമിൻ-സി, ലൈസോപീൻ എന്നീ ഘടകങ്ങളെല്ലാമാണ് തക്കാളിയെ ചര്‍മ്മത്തിന് ഇത്രമാത്രം വേണ്ടപ്പെട്ട ഭക്ഷണമാക്കി മാറ്റുന്നത്.

Advertisment