Advertisment

നടുവേദനയ്ക്ക് പെട്ടെന്ന് ആശ്വാസം കിട്ടുന്ന ചില കാര്യങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം..

New Update

ഇടയ്ക്കിടെ നടുവേദനയും പുറം വേദനയും ഉണ്ടാകുന്നതിന് പിന്നില്‍ പല കാരണങ്ങളുണ്ടാകാം. സിസേറിയന്‍, തെറ്റായ രീതിയില്‍ ഉറങ്ങുക, ഭാരമുള്ള സാധനങ്ങള്‍ ഉയര്‍ത്തുക തുടങ്ങിയ കാരണങ്ങളാല്‍ നടുവേദന ഉണ്ടാകാം. മണിക്കൂറുകളോളം ഇരുന്നു ജോലി ചെയ്യുന്നവരിലും മുതുകിലും നടുവിനും വേദന അനുഭവപ്പെടാറുണ്ട്.

Advertisment

publive-image

നടുവേദനയ്ക്ക് പെട്ടെന്ന് ആശ്വാസം കിട്ടുന്ന ചില കാര്യങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം..

മുതുകിലും നടുവിനും വേദനയുണ്ടെങ്കില്‍ മസാജ് ചെയ്താല്‍ വേദനയില്‍ നിന്ന് ആശ്വാസം ലഭിക്കും. വളരെ പതുക്കെ കെകള്‍ കൊണ്ട് മാത്രം ഈ മസാജ് ചെയ്യുക. അമിതമായ സമ്മര്‍ദ്ദത്തില്‍ മസാജ് ചെയ്യുന്നത് വേദന കൂടുതല്‍ വര്‍ദ്ധിപ്പിക്കും.

ദീര്‍ഘനേരം ഇരുന്നു ജോലി ചെയ്യുന്നത് നടുവേദനയ്ക്കും പുറം വേദനയ്ക്കും കാരണമാകും. ഇതില്‍ നിന്ന് ആശ്വാസം ലഭിക്കാന്‍ ദിവസവും സ്ട്രെച്ച്  ചെയ്യാവുന്നതാണ്. ഇങ്ങനെ ചെയ്താല്‍ വേദനയ്ക്ക് ഒരുപാട് ആശ്വാസം ലഭിക്കും.മാത്രമല്ല, പേശികളിലെ വഴക്കം നിലനില്‍ക്കാനും ഇതിലൂടെ സഹായകമാകും.

പ്രായം കൂടുന്തോറുമാണ് ഇത്തരം ആരോഗ്യ പ്രശ്നങ്ങളും വര്‍ദ്ധിക്കുന്നത്.  കാല്‍സ്യത്തിന്റെ കുറവും നടുവേദനയ്ക്ക് കാരണമാകാം. ഇതൊഴിവാക്കാന്‍ ദിവസവും വ്യായാമം ചെയ്യണം. പതിവായി വ്യായാമം ചെയ്യുന്നതിലൂടെ കൈകള്‍, തോളുകള്‍, പുറം, കഴുത്ത് എന്നിവയുടെ പേശികള്‍ ശക്തമാകുകയും വേദനകളില്‍ നിന്ന് ആശ്വാസം ലഭിക്കുകയും ചെയ്യും.

Advertisment