Advertisment

വൃക്ക തകരാറിന്റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം...

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

നമ്മുടെ വൃക്കകൾ ശരീരത്തിൽ നിന്ന് മാലിന്യങ്ങളും അധിക ദ്രാവകങ്ങളും നീക്കം ചെയ്യുകയും വെള്ളം, ലവണങ്ങൾ, ധാതുക്കൾ എന്നിവയുടെ ആരോഗ്യകരമായ ബാലൻസ് നിലനിർത്തുകയും ചെയ്യുന്നു. വൃക്കതകരാർ ഉണ്ടാകുമ്പോൾ ദുർബലമായ വൃക്കയുടെ ലക്ഷണങ്ങൾ പ്രകടമാകണമെന്നില്ല.  ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം എന്നിവ ഒരാളുടെ വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കാം. വിട്ടുമാറാത്ത വൃക്കരോഗത്തിന്റെ കാര്യത്തിൽ, വൃക്കകളുടെ പ്രവർത്തനം ക്രമേണ നഷ്ടപ്പെടും. രാത്രിയിൽ ഇടയ്ക്കിടെ മൂത്രം ഒഴിക്കുക, വിശപ്പില്ലായ്മ, കണ്ണ് വീർക്കുന്നത്, വായ്നാറ്റം, പേശീവലിവ് എന്നിവയാണ് ആരോ​ഗ്യമല്ലാത്ത വൃക്കയുടെ ലക്ഷണങ്ങൾ.

Advertisment

publive-image

വൃക്ക തകരാറിന്റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങൾ...

വീർത്ത കണ്ണുകൾ: പ്രോട്ടീന്റെ അമിതമായ ഉപഭോഗവും ഇതിന് കാരണമാകാം.

നോക്റ്റൂറിയ: രാത്രിയിൽ ഉറക്കമുണർന്ന് നിരന്തരം മൂത്രമൊഴിക്കുന്ന അവസ്ഥയാണിത്. ഇത് മറ്റൊരു ലക്ഷണമാണ്.

വീർത്ത മുഖം അല്ലെങ്കിൽ മൂത്രത്തിൽ അമിത പത വരിക: ഇത് നിർജ്ജലീകരണം മൂലവും ആകാം. എങ്കിൽ ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക. വായ്‌നാറ്റം വൃക്കകൾ ദുർബലമായതിന്റെ മറ്റൊരു ലക്ഷണമാണ്.

കിഡ്നിയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനുള്ള ചില മാർ​ഗങ്ങൾ...

' ആരോഗ്യകരമായ ഭക്ഷണം, സജീവമായ ജീവിതശൈലി, ആവശ്യത്തിന് വെള്ളം കുടിക്കൽ എന്നിവയ്‌ക്ക് പുറമേ വൃക്കകളെ പരിപാലിക്കാൻ ഇനിപ്പറയുന്ന ചില കാര്യങ്ങൾ സഹായിക്കും...' - കപൂർ പറയുന്നു.

ഒന്ന്...

സിട്രസ് പഴങ്ങൾ, ബ്രൊക്കോളി, വെള്ളരി, പച്ച ഇലക്കറികൾ എന്നിവയുൾപ്പെടെയുള്ള നാരങ്ങകളും വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങളും വൃക്കകളുടെ പ്രവർത്തനം നിലനിർത്താൻ ഉപയോഗപ്രദമാണ്. ഇവയിൽ സിട്രേറ്റ് അടങ്ങിയിട്ടുണ്ട്.

രണ്ട്...

വാഴപ്പഴം, ഓറഞ്ച്, ഉരുളക്കിഴങ്ങ്, ചീര, തക്കാളി എന്നിവ പൊട്ടാസ്യം കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുക. ആപ്പിൾ, കാബേജ്, കാരറ്റ്, ഗ്രീൻ ബീൻസ്, മുന്തിരി, സ്ട്രോബെറി എന്നിവ പൊട്ടാസ്യം കുറഞ്ഞ ഭക്ഷണങ്ങളുടെ ചില ഉദാഹരണങ്ങളാണ്.

രണ്ട്...

വൃക്കകളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ സെലറി ജ്യൂസ് സഹായിക്കുന്നു. സെലറി ജ്യൂസിൽ ധാതു ലവണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് വൃക്കകളുടെ പ്രവർത്തനം നിലനിർത്തുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നു. പ്രധാന ഭക്ഷണത്തിന് 30 മിനുട്ട് മുമ്പ് ദിവസവും 1-2 ഗ്ലാസ് സെലറി ജ്യൂസ് കഴിക്കുന്നത് ശീലമാക്കാവുന്നതാണ്.

മൂന്ന്...

ഡാൻഡെലിയോൺ പൂക്കളിൽ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ കണ്ടെത്തിയേക്കാം. കൂടാതെ, ഡാൻഡെലിയോൺ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തും. വൃക്കകൾ, പിത്തസഞ്ചി, കരൾ എന്നിവ ശുദ്ധീകരിക്കാൻ ഹെർബലിസ്റ്റുകൾ ഡാൻഡെലിയോൺ റൂട്ട് ഉപയോഗിക്കുന്നു.

നാല്...

ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാനും വൃക്കരോഗത്തെ ചികിത്സിക്കാനും വെളുത്തുള്ളി സഹായിക്കും. വെളുത്തുള്ളിക്ക് ശക്തമായ മണം നൽകുന്ന അല്ലിസിൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. അല്ലിസിൻ രക്തക്കുഴലുകൾ വികസിപ്പിക്കുന്നു. ഇത് കിഡ്‌നിയുടെ ആരോഗ്യത്തിന് മാത്രമല്ല ധമനികളെയും നല്ല രീതിയിൽ സ്വാധീനിക്കുന്നു.

Advertisment