Advertisment

സ്ത്രീകളിൽ അനീമിയ അല്ലെങ്കിൽ വിളർച്ചയുടെ ലക്ഷങ്ങൾ എന്തൊക്കെയെന്ന് നോക്കാം..

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

ലരുടെയും നിത്യ ജീവിതത്തിൽ ഇന്ന് സാധാരണമായി കണ്ടുവരുന്ന ഒന്നാണ് എപ്പോഴും അനുഭവപ്പെടുന്ന ക്ഷീണം. പ്രത്യേകിച്ച് ഒരു വിധത്തിലുമുള്ള പ്രവൃത്തിയിൽ ഏർപ്പെടുത്താതെ ഇരിക്കുമ്പോഴും ക്ഷീണം നിങ്ങളെ അലട്ടുന്നുവെങ്കിൽ അത് ഒരു രോഗലക്ഷണം തന്നെയാകാം. സ്ത്രീകളിൽ അനീമിയ അല്ലെങ്കിൽ വിളർച്ചയുടെ ലക്ഷണമായിരിക്കാം ഇത്തരത്തിൽ അനുഭവപ്പെടുന്ന ക്ഷീണം.

Advertisment

publive-image

എല്ലാ പ്രായക്കാരിലും അനീമിയ കണ്ടുവരാറുണ്ടെങ്കിലും പൊതുവേ സ്ത്രീകൾ, കൗമാരപ്രായക്കാരായ പെൺകുട്ടികൾ, ഗർഭിണികൾ എന്നിവരിലാണ് അനീമിയ കൂടുതലായി കണ്ടുവരുന്നത്. കൃത്യമായ മരുന്നും ഭക്ഷണവും ഒഴിവാക്കിയാൽ ഇത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം. രക്തപരിശോധനയിലൂടെയാണ് അനീമിയ തിരിച്ചറിയുന്നത്.

ഇടവിട്ട് ദീർഘകാലമായുള്ള തലവേദന അനീമിയയുടെ മറ്റൊരു ലക്ഷണമാണ്. പലരും തലവേദന വന്നാൽ കുറച്ചു സമയം കഴിഞ്ഞു ഭേദമമാകും എന്ന് ചിന്തിക്കാറാണ് പതിവ്. എന്നാൽ അനീമിയയുടെ മറ്റു ലക്ഷണങ്ങളോടൊപ്പം നിങ്ങൾക്ക് നിരന്തരമായ തലവേദന കൂടെ ഉണ്ടെങ്കിൽ അത് നിസാരമായി തള്ളിക്കളയരുത്. ശരീരത്തിലെ രക്തത്തിന്റെ അളവ് കുറയുന്നത് വഴി തലച്ചോറിലേയ്ക്കുള്ള രക്തചംക്രമണം കുറയുകയും ലഭ്യമാകുന്ന ഓക്സിജന്റെ അളവിൽ കുറവ് വരുകയും ചെയ്യും. ഇതായിരിക്കാം തലവേദനയുടെ കാരണം.

പകൽ സമയങ്ങളിൽ കനത്ത ക്ഷീണം മൂലം ഉറങ്ങിപ്പോകുന്നവർക്കും അനീമിയ ഉണ്ടാകുവാൻ സാദ്ധ്യതയുണ്ട്. അനീമിയ കാരണം ആവശ്യത്തിന് രക്തമില്ലാതെ ശരീരത്തിലെ ഊർജ്ജം നഷ്ടമാകുന്നത് കാരണമായിരിക്കും പകൽ സമയത്തും ഉറക്കം വരുന്നത്. ഇത്തരം അവസ്ഥ ഒഴിവാക്കാൻ ഇരുമ്പ് അടങ്ങിയ ഭക്ഷണം കഴിക്കുന്നതായിരിക്കും ഉചിതം. എന്നാൽ രോഗനിർണയത്തിനായി ഡോക്ടറെ സമീപിക്കേണ്ടതും രക്തപരിശോധന നടത്തേണ്ടതുമാണ്.

Advertisment