Advertisment

ചായയും ബിസ്‌ക്കറ്റും കഴിച്ചാണോ ദിവസം തുടങ്ങുന്നത്? ഈ ദുശ്ശീലം ഉടന്‍ മാറ്റിക്കോ, കാരണമിതാണ്..

New Update

ധാരാളം ആളുകളുടെ ഇഷ്ട കോമ്പിനേഷന്‍ തന്നെയാണേ ചായയും ബിസ്‌ക്കറ്റും. പല പ്രധാന ചര്‍ച്ചകള്‍ക്കും സാക്ഷിയായിട്ടുള്ള ഈ കോമ്പോ ചിലപ്പോഴൊക്കെ ഒരു കാര്യവുമില്ലാത്ത കാര്യങ്ങളും കേട്ടിരിക്കേണ്ടിവന്നിട്ടുണ്ട്. ചിലര്‍ക്ക് ഈ കോമ്പിനേഷന്‍ കൊണ്ട് മാത്രമേ ദിവസം തുടങ്ങാന്‍ കഴിയൂ എന്ന സ്ഥിതിയാണ്. എന്നാല്‍ ഈ പതിവ് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Advertisment

publive-image

ദിവസം തുടങ്ങാന്‍ ഏറ്റവും മോശമായ ഭക്ഷണമായാണ് ഡയറ്റീഷന്മാര്‍ ചായ-ബിസ്‌ക്കറ്റ് കോമ്പോയെ വിശേഷിപ്പിക്കുന്നത്. ഉറക്കമെഴുന്നേറ്റ് ആദ്യത്തെ ഭക്ഷണമായി ചായയും ബിസ്‌ക്കറ്റും കഴിക്കുന്നത് അസിഡിറ്റിക്കും, വയറിലെ കൊഴുപ്പ് കൂടാനും പോഷകാഹാരം ആഗിരണം ചെയ്യപ്പെടുന്നത് തടസ്സപ്പെടുത്താനും കാരണമാകും. ചിലര്‍ക്ക് കുടല്‍ സംബന്ധമായ പ്രശ്‌നങ്ങളും ഇതുമൂലമുണ്ടാകും.

ബിസ്‌ക്കറ്റിലെയും ചായയിലെയും പഞ്ചസാരയുടെ അളവ് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് അതിവേഗം കൂടാന്‍ കാരണമാകുകയും ചെയ്യും. ബിസ്‌ക്കറ്റിലെ മാവില്‍ അടങ്ങിയിട്ടുള്ള പൂരിത കൊഴുപ്പ് ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും കാരണമാകും.

ചായ-ബിസ്‌കറ്റ് കോമ്പോയ്ക്ക് പകരം പരീക്ഷിക്കാം ഇവ

♦ മല്ലിവെള്ളം - ഒരു ഗ്ലാസ് വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ മല്ലി ചേര്‍ത്ത് തിളപ്പിച്ച് ഇളം ചൂടോടെ കുടിക്കാം.

♦ കറ്റാര്‍ വാഴയുടെ ജ്യൂസ് - ഒരു ഗ്ലാസ് വെള്ളത്തില്‍ 15മില്ലിലിറ്റര്‍ കറ്റാര്‍ വാഴയുടെ ജ്യൂസ് ചേര്‍ത്ത് കുടിക്കാം.

♦ തേങ്ങാവെള്ളവും ആശാളിയും - രണ്ട് മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത കാല്‍ സ്പൂണ്‍ ആശാളി ഒരു ഗ്ലാസ് തേങ്ങാവെള്ളത്തിനൊപ്പം കുടിക്കാം.

♦ തേങ്ങാവെള്ളവും കറുവപ്പട്ടയും - തേങ്ങാവെള്ളത്തില്‍ ഒരു നുള്ള് കറുവപ്പട്ട ചേര്‍ത്ത് കുടിക്കാം.

♦ ജീരകവെള്ളം - ഒരു ഗ്ലാസ് വെള്ളത്തില്‍ ഒരു സ്പൂണ്‍ ജീരകമിട്ട് തിളപ്പിച്ച് ചെറുചൂടോടെ കുടിക്കാം.

Advertisment