Advertisment

ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നത് കേള്‍വിശക്തിയെ സാരമായി ബാധിക്കും; അറിയേണ്ട കാര്യങ്ങൾ ഇതൊക്കെയാണ്..

New Update

കൈയില്‍ മൊബൈല്‍ ഫോണും ചെവിയില്‍ ഇയര്‍ഫോണുമെല്ലാം ജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്തവയായി മാറിക്കഴിഞ്ഞു. എന്നാല്‍ പോര്‍ട്ടബിള്‍ ആയിട്ടുള്ള ഇത്തരം ഓഡിയോ ഉപകരണങ്ങള്‍ പതിവായി ഉപയോഗിക്കുന്നതും ക്ലബ്ബുകളിലും സംഗീതനിശകളിലും സ്ഥിരമായി പങ്കെടുക്കുന്നതുമാണ് കേള്‍വിശക്തി നഷ്ടപ്പെടാനുള്ള പ്രധാന കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

Advertisment

publive-image

ഓഡിയോ ഉപകരണങ്ങള്‍ എങ്ങനെയാണ് ശരിയായി ഉപയോഗിക്കേണ്ടത് എന്ന കാര്യത്തില്‍ കൃത്യമായ അറിവ് ഇല്ലാത്തതാണ് അമിത ശബ്ദം മൂലമുള്ള കേള്‍വിശക്തി നഷ്ടത്തിന് കാരണമായി പറയുന്നത്. ശബ്ദമുഖരിതമായ അന്തരീക്ഷത്തില്‍ ഉയര്‍ന്ന വോളിയത്തില്‍ ഇയര്‍ഫോണില്‍ പാട്ട് കേള്‍ക്കുന്നവര്‍ക്ക് കേള്‍വിശക്തി നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണ്.

ഇത്തരം സാഹചര്യങ്ങളില്‍ ദിവസത്തില്‍ 80 മിനിറ്റ് നേരം ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നത് കേള്‍വിശക്തിയെ സാരമായി ബാധിക്കും. ശാന്തമായ അന്തരീക്ഷത്തില്‍ പാട്ടുകേള്‍ക്കുന്നതിനേക്കാള്‍ ഉച്ചത്തിലാണ് ബസ്സിലും ട്രെയിനിലും മറ്റും യാത്രചെയ്യുമ്പോള്‍ ഇയര്‍ഫോണ്‍ വോളിയം ക്രമീകരിക്കുന്നത്. ചുറ്റുപാടുമുള്ള ശബ്ദം 24 മണിക്കൂറും 70 ഡെസിബലില്‍ താഴെയായിരിക്കണം എന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.

അത് അഞ്ച് ഡെസിബല്‍ കൂടിയാല്‍ പോലും കേള്‍വി സമയം 7-8 മണിക്കൂര്‍ കുറയ്ക്കണം. ദീര്‍ഘനേരം വലിയ ശബ്ദത്തില്‍ ഇയര്‍ഫോണ്‍ ഉപയോഗിക്കുന്ന വ്യക്തിയുടെ ചെവിയുടെ ഉള്‍ഭാഗം തളര്‍ന്നുപോകുകയും ഓഡിറ്ററി നാഡി സെന്‍സിറ്റീവ് ആകുകയും ചെയ്യും. ഇതാണ് താത്കാലിക കേള്‍വിക്കുറവിലേക്ക് നയിക്കുന്നത്. ചില സാഹചര്യങ്ങളില്‍ ഉച്ചത്തിലുള്ള ശബ്ദം സ്ഥിരമായ ശ്രവണ നഷ്ടം സംഭവിക്കാനുള്ള സാധ്യതയും വര്‍ദ്ധിപ്പിക്കുന്നു.

Advertisment