Advertisment

എലിപ്പനി പകരുന്നത് എങ്ങനെ? രോഗലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം...

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

വെള്ളക്കെട്ടിലും മലിനജലത്തിലും സമ്പർക്കം പുലർത്തുന്നവർക്കും എലിപ്പനി ബാധിക്കാൻ സാധ്യത ഏറെയാണ്. എലികൾ, മലിനമായ ഭക്ഷണപാനീയങ്ങൾ എന്നിവയുമായുള്ള സമ്പർക്കത്തിലൂടെ പകരുന്ന ഒരു ബാക്ടീരിയ അണുബാധയാണ് എലിപ്പനി. മാലിന്യങ്ങൾ കുന്നുകൂടന്നത് എലി ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. നേരത്തേ കണ്ടെത്തിയാൽ രോഗം ചികിത്സിച്ചു മാറ്റാം. എലിപ്പനിക്കു കാരണമായ ലെപ്റ്റോ സ്പൈറോസിസ് ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ചു 68 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും.

Advertisment

എലിമൂത്രം കലർന്ന വെള്ളം ശരീരത്തിലെത്തിയാലും രോഗം ബാധിക്കും. കുളിക്കുന്ന വെള്ളത്തിൽ എലിമൂത്രം കലർന്നിട്ടുണ്ടെങ്കിൽ കണ്ണിലൂടെയും അവ ശരീരത്തിലെത്തും. എലിമൂത്രം കലർന്ന വെള്ളത്തിലൂടെ വളർത്തുമൃഗങ്ങളുടെ ശരീരത്തിലും ബാക്ടീരിയകൾ കയറിപ്പറ്റും.

publive-image

ലക്ഷണങ്ങൾ...

കടുത്ത പനി

കഠിനമായ തലവേദന

കണ്ണിനു ചുവപ്പ്

തൊലിപ്പുറത്ത് ചുവന്ന തടിപ്പ്

എങ്ങനെ പ്രതിരോധിക്കാം?

1. വെള്ളത്തിലോ മലിനജല പരിസരങ്ങളിലോ ഇറങ്ങുന്നവർ കെെയുറ, മുട്ട് വരെയുള്ള പാദരക്ഷകൾ, മാസ്ക്ക് എന്നിവ ഉപയോ​ഗിക്കുക. കെട്ടികിടക്കുന്ന വെള്ളത്തിൽ കുട്ടികളെ കളിക്കാൻ അനുവദിക്കരുത്.

2. ശുചീകരണപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരും മലിനജലവുമായി സമ്പർക്കം വന്നവരും ഡോക്സിസൈക്ലിൻ ഗുളിക 200 mg ആഴ്ചയിലൊരിക്കൽ കഴിക്കുക.

3. മലിനജലവുമായി സമ്പർക്കം തുടരുന്നത്രയും കാലം ഡോക്സിസൈക്ലിൻ പ്രതിരോധം തുടരേണ്ടതാണ്. എലിപ്പനി പ്രാരം​ഭ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആരോ​ഗ്യപ്രവർത്തകരുമായി ബന്ധപ്പെടണം. സ്വയം ചികിത്സ ഒഴിവാക്കുക.

Advertisment