Advertisment

മോര് കുടിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം..

New Update

മോര് കുടിക്കുന്നത് വേനലിന്റെ ചൂടിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുക മാത്രമല്ല മറ്റ് ഒരുപാട് ആരോ​ഗ്യ ​ഗുണങ്ങൾ കൂടിയുണ്ട് ഈ പാനീയത്തിന്. മോര് കുടിക്കാൻ ഇഷ്ടപ്പെടാത്തവരായി അധികം ആരും ഉണ്ടാകില്ല. ഉച്ചഭക്ഷണത്തിനോ അത്താഴത്തിനോ ശേഷം ഇത് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്തുക മാത്രമല്ല അസിഡിറ്റി തടയുകയും ചെയ്യും.

Advertisment

publive-image

മോര് ശരിക്കും പറഞ്ഞാൽ നമ്മുടെ ദഹനവ്യവസ്ഥയ്ക്ക് ഒരു അനുഗ്രഹമാണ്. മോരിലെ ആരോഗ്യകരമായ ബാക്ടീരിയയും ലാക്റ്റിക് ആസിഡും ദഹനത്തിനും നമ്മുടെ മെറ്റബോളിസം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.

ബട്ടർ മിൽക്ക് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുകയും അതിലെ ആസിഡ് കാരണം നിങ്ങളുടെ വയറിലെ ബുദ്ധിമുട്ടുകൾ ഒക്കെ അകറ്റുകയും ചെയ്യുന്നു. ഇറിറ്റബിൾ ബവൽ സിൻഡ്രോം പോലെയുള്ള നിരവധി വയറ്റിലെ രോഗങ്ങൾക്ക് പരിഹാരമായി മോര് ദിവസവും കുടിക്കുന്നത് നല്ലതാണ്.

മോര് കഴിക്കുന്നത് അസിഡിറ്റിയെ ചെറുക്കാൻ സഹായിക്കും. ഉണക്കിയ ഇഞ്ചി അല്ലെങ്കിൽ കുരുമുളക് പോലുള്ള മസാലകൾ ചേർക്കുന്നതിലൂടെ, മോരിന്റെ ഗുണങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനും അസിഡിറ്റി തടയാനും കഴിയും.

Advertisment