Advertisment

ദിവസവും മൂന്ന് മാതളം കഴിച്ചുനോക്കൂ; ആരോ​ഗ്യ ​ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം..

New Update

ഹൃദയാഘാത കേസുകള്‍, ഹൃദയസംബന്ധമായ അസുഖങ്ങള്‍ എന്നിവയെല്ലാം തന്നെ വലിയ രീതിയില്‍ നമ്മുടെ ജീവിതരീതിയെ ചോദ്യം ചെയ്യുന്നുണ്ട്. വലിയൊരു പരിധി വരെ ഹൃദയത്തെ ബാധിക്കുന്ന പ്രശ്നങ്ങള്‍ വര്‍ധിപ്പിക്കുന്നതും ഡയറ്റ് അടക്കമുള്ള ലൈഫ്സ്റ്റൈലാണെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. മാതളം ദിവസവും മൂന്നെണ്ണം വീതം കഴിക്കുകയെന്നതാണ് അഞ്ജലി ഇതിനായി മുന്നോട്ട് വയ്ക്കുന്ന നിര്‍ദേശം. ഒരുപാട് ആരോഗ്യഗുണങ്ങളുള്ളൊരു പഴമാണ് മാതളം. ഇത് രക്തകോശങ്ങള്‍ വര്‍ധിപ്പിക്കാനും മറ്റുമായി ഡോക്ടര്‍മാര്‍ തന്നെ കഴിക്കാൻ നിര്‍ദേശിക്കാറുള്ളതാണ്. അത്രമാത്രം പോഷകങ്ങളാണ് ഇതിലടങ്ങിയിരിക്കുന്നത്.

Advertisment

publive-image

മാതളത്തിലുള്ള ആന്‍റി-ഓക്സിഡന്‍റുകള്‍ ധമനികളെ ശുദ്ധീകരിക്കുകയും ബിപി കുറയ്ക്കുകയും ഇവയിലൂടെ ഹൃദയത്തിന്‍റെ ആരോഗ്യം സൂക്ഷിക്കുകയും ആണ് ചെയ്യുന്നു. അതിനാല്‍ ബിപിയുള്ളവര്‍ക്കും മാതളം ഡയറ്റിലുള്‍പ്പെടുത്താവുന്ന നല്ലൊരു ഓപ്ഷൻ തന്നെ. മാതളം കഴിക്കുന്നത് കൊണ്ട് മാത്രമായില്ല, ഹൃദയത്തിന് ഗുണകരമാകുന്ന ഡയറ്റ് ഈ വശത്ത് പാലിക്കുകയും ചെയ്യേണ്ടതുണ്ട്. കൊളസ്ട്രോള്‍ കൂടുതലുണ്ടാകാൻ പാടില്ല. ഉണ്ടെങ്കില്‍ അത് നിയന്ത്രിക്കുന്ന രീതിയിലുള്ള ഡയറ്റായിരിക്കണം പാലിക്കുന്നത്. അതുപോലെ തന്നെ പ്രമേഹവും. ശരീരഭാരം കൂടുന്നതും ഹൃദയത്തിന് അത്ര ഗുണകരമല്ല.

ധാരാളം ഫൈബറടങ്ങിയ ഭക്ഷണം, പച്ചക്കറികളും പഴങ്ങളും, ആരോഗ്യകരമായ കൊഴുപ്പടങ്ങിയ ഭക്ഷണം എന്നിവ ഡയറ്റിലുള്‍പ്പെടുത്തുക. ട്രാൻസ് ഫാറ്റ്- സാച്വറേറ്റഡ് ഫാറ്റ് എന്നിവയടങ്ങിയ ഭക്ഷണം, ഉപ്പ് കാര്യമായ അടങ്ങിയ ഭക്ഷണം (പാക്കറ്റ് ഫുഡ് അടക്കം പലതും) എന്നിവ പരമാവധി ഒഴിവാക്കുക, അല്ലെങ്കില്‍ നല്ലതുപോലെ നിയന്ത്രിക്കുക. മദ്യപാനവും പുകവലിയും നിര്‍ബന്ധമായും ഉപേക്ഷിക്കുകയും ചെയ്യുക.

Advertisment